ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്; റെക്കോർഡ് പടുത്തുയർത്തി ലാഥം-വില്യംസണ്‍ സഖ്യം
ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് പടുത്തുയർത്തി ടോം ലാഥം കെയ്ൻ വില്യംസണ്‍ സഖ്യം. 2017-ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 സ്‌കോട്ട് സ്‌റ്റൈറിസ് ധാംബുല്ലയില്‍ നേടിയ 190 റണ്‍സ് മൂന്നാം സ്ഥാനത്തായി.
1994-ല്‍ ആഡം പറോറെ- കെന്‍ റുതര്‍ഫോര്‍ഡ് സഖ്യം നേടിയ 181 റണ്‍സും പട്ടികയിലുണ്ട്. മൂന്നാം തവണയാണ് ലാഥം 200 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ടെയ്‌ലര്‍, വില്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ക്കൊപ്പമായിരുന്നത്. ന്യൂസിലന്‍ഡ് നാട്ടില്‍ തുടര്‍ച്ചയായി നേടുന്ന 13-ാം ഏകദിന വിജയമാണിത്. ആദ്യമായിട്ടാണ് കിവീസ് നാട്ടില്‍ തുടര്‍ച്ചയായി ഇത്രയും വിജയങ്ങള്‍ സ്വന്താക്കുന്നത്.
നേരത്തെ, 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി 12 വിജയങ്ങള്‍ നേടിയിരുന്നു. രണ്ടാം തവണ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ 300ല്‍ കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. 2020ല്‍ ഹാമില്‍ട്ടണില്‍ 348 റണ്‍സും കിവീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.