Uncategorised

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറായി ലൂക്ക് റൈറ്റിനെ നിയമിച്ചു

November 24, 2022

author:

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറായി ലൂക്ക് റൈറ്റിനെ നിയമിച്ചു

മുൻ ഇംഗ്ലണ്ട്, സസെക്‌സ് ഓൾറൗണ്ടർ ലൂക്ക് റൈറ്റിനെ പുതിയ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറായി നിയമിച്ചു. ഓക്ക്‌ലൻഡുമായുള്ള കോച്ചിംഗ് കരാർ പൂർത്തിയാക്കിയ ശേഷം 2023 മാർച്ചിലായിരിക്കും റൈറ്റ് ഈ റോൾ ഏറ്റെടുക്കുക. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ, റെഡ് ബോൾ ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമാവും റൈറ്റ് ഇനി വഹിക്കുക.

കൂടാതെ ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ടിന്റെ ടി20 ഐ, ഏകദിന നായകൻ), ബ്രണ്ടൻ മക്കല്ലം, മാത്യു എന്നിവരിൽ വ്യത്യസ്ത ഫോർമാറ്റുകളുടെ പരിശീലകർ എന്നിവരുമായും മുൻ ഇംഗ്ലണ്ട്, സസെക്‌സ് ഓൾറൗണ്ടർ ലൂക്ക് റൈറ്റ് ചേർന്നു പ്രവർത്തിക്കും. മുൻ ദേശീയ സെലക്ടർ എഡ് സ്മിത്തിന് സമാനമായ ചുമതലകൾ തന്നെയായിരിക്കും റൈറ്റിനും ഉണ്ടാവുക.

അതായത് മേൽപ്പറഞ്ഞ ഉത്തരവാദിത്തങ്ങൾക്ക് പുറമേ, ഇംഗ്ലണ്ടിന്റെ ലയൺസ് ആൻഡ് യംഗ് ലയൺസ് ടീമിനെ തിരഞ്ഞെടുക്കുന്നതിലും മുൻതാരത്തിന്റെ ഇടപെടലുകൾ ഉണ്ടാവുമെന്ന് സാരം. ഏകദിനത്തിലും ടി20യിലും റൈറ്റ് ദ ത്രീ ലയൺസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007 സെപ്റ്റംബറിൽ ഇന്ത്യയ്‌ക്കെതിരെ ഓവലിൽ ഇംഗ്ലണ്ടിനായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ലൂക്ക് റൈറ്റ് തന്റെ കരിയറിൽ 50 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.

Leave a comment