Cricket Cricket-International Top News

ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റർമാരിൽ സൂര്യകുമാർ തന്നെ ഒന്നാമൻ

November 23, 2022

author:

ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റർമാരിൽ സൂര്യകുമാർ തന്നെ ഒന്നാമൻ

ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയതാണ് യാദവിന് ഗുണമായത്. മൂന്നാം മത്സരത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 50-ാം സ്ഥാനത്തെത്തി.

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്‌വാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. കരിയറിലെ ഏറ്റവും മികച്ച 895 റേറ്റിംഗ് പോയിന്‍റില്‍ സൂര്യകുമാർ എത്തിയിരുന്നെങ്കിലും മൂന്നാം ടി20 മഴ കാരണം സമനിലയായതോടെ 890 ആയി കുറഞ്ഞു.

ബാറ്റര്‍മാരില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളിലാണ്. ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രമാണ് അഞ്ചാമത്. ബൗളര്‍മാരില്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 11-ാം സ്ഥാനത്തെത്തി.

അതേസമയം ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് 21-ാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് സ്ഥാനങ്ങളുയര്‍ന്ന സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ 40-ാം സ്ഥാനത്താണ്. ലങ്കയുടെ വനിന്ദു ഹസരങ്കയും അഫ്‌‌ഗാന്‍റെ റാഷിദ് ഖാനും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Leave a comment