ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു.!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ക്ലബ്ബും താരവും തമ്മിലുള്ള ഒരു പരസ്പര ധാരണയിൽ ആണ് പെട്ടെന്നുള്ള ഈയൊരു തീരുമാനം. 2 വർഷക്കാലം റൊണാൾഡോ ടീമിനായി വേണ്ടി ബൂട്ടണിഞ്ഞതിന് യുണൈറ്റഡ് അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെൻ്റിലൂടെ താരത്തിന് നന്ദിയും അറിയിച്ചു. ലോകകപ്പിനുള്ള ഇടവേളയ്ക്ക് പിരിഞ്ഞതിന് പിന്നാലെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മാനേജർ ആയ എറിക് ടെൻഹാഗിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്തായാലും അതോടെ റൊണാൾഡോയുടെ യുണൈറ്റഡ് ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് ഉറപ്പയത് ആണ്. ഇപ്പോഴിതാ അത് പൂർണമായിരിക്കുകയാണ്.

യുവെൻ്റസിൽ നിന്നും 2021ൽ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ താരം 40 മത്സരങ്ങളിൽ ടീമിനായി ബൂട്ട് അണിഞ്ഞു. അതിൽ നിന്നും 19 ഗോളുകൾ നേടുവാനും താരത്തിനായി. ആകെ മൊത്തം 236 മത്സരങ്ങളാണ് റൊണാൾഡോ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്നും ആകെ 103 ഗോളുകൾ താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. എന്തായാലും വലിയൊരു അധ്യയത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. ഇനി വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറും. അതിനായി നമുക്ക് കാത്തിരിക്കാം.