ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍
ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാര്‍ക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയില്‍ പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടര്‍ച്ചയായി ഡെന്മാര്‍ക്ക് ഗോള്‍ മുഖത്തേക്ക് ചീറിപായാൻ ടുണീഷ്യക്കായി.
ഇതിന്റെ ഫലമായി 23-ാം മിനിറ്റില്‍ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ മത്സരത്തിൽ പതിയെ താളം കണ്ടെത്തിയ ഡെന്മാര്‍ക്കും ആക്രമണത്തിലേക്ക് നീങ്ങി. ഇതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. എന്നാല്‍ ഹോയ്ബര്‍ഗും ഓള്‍സണും എറിക്‌സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമര്‍ത്ഥമായി നേരിടാന്‍ ടുണീഷ്യന്‍ പ്രതിരോധത്തിന് സാധിച്ചു.
ആയതിനാൽ ആദ്യ 45 മിനിറ്റുകളിലും നാല് മിനിറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. ഡെന്‍മാര്‍ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ സാന്നിധ്യമാണ് ഡെന്‍മാര്‍ക്ക് നിരയിലെ ശ്രദ്ധേയം.