European Football Foot Ball qatar worldcup Top News

ലോകകപ്പിൽ ഡെക്ലാൻ റൈസിന്റെ ഫോം നിരീക്ഷിക്കാൻ ലിവർപൂൾ

November 22, 2022

ലോകകപ്പിൽ ഡെക്ലാൻ റൈസിന്റെ ഫോം നിരീക്ഷിക്കാൻ ലിവർപൂൾ

ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഡെക്ലാൻ റൈസിന്റെ പ്രകടനം ലിവർപൂൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പദ്ധതിയിടുന്നു.അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡറിന് വേണ്ടി ഒരു ബിഡ് നൽകാനുള്ള തീരുമാനത്തിൽ എത്തുന്നതിനു വേണ്ടിയാണ് ഇത്.ലിവർപൂൾ ബോസ് യൂർഗൻ ക്ലോപ്പ് വെസ്റ്റ് ഹാം ക്യാപ്റ്റന്റെ വലിയ ആരാധകനാണ്. ജൂഡ് ബേലിങ്ഹാമിനെ   ടീമിൽ എത്തിക്കുന്നതിന് പകരം റൈസിനെ സൈൻ ചെയ്യാൻ ആണ് ക്ലോപ്പ് ആഗ്രഹിക്കുന്നത്.വെസ്റ്റ് ഹാം യുണൈറ്റഡിനായി സീസണിൽ ശക്തമായ ഫോമിൽ ആണ് താരം. ഇന്നലത്തെ മൽസരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ താരത്തിന് അവസരവും ലഭിച്ചു.

Liverpool 'to monitor Declan Rice's form at World Cup'

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ റൈസിന് വേണ്ടി പല മുൻനിര യൂറോപ്പിയൻ ക്ലബുകൾ വെസ്റ്റ് ഹാമിന്റെ പക്കൽ ചെന്നു എങ്കിലും ഒരു ഒഫീഷ്യൽ ഡീലിൽ എത്താൻ ആർക്കും സാധിച്ചില്ല.താരത്തിന് വേണ്ടി വെസ്റ്റ് ഹാം ആവശ്യപ്പെടുന്നത്  120 മില്യണിലധികം യൂറോയാണ്.ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത് അനസരിച്ച് ഇംഗ്ലണ്ടിന് വേണ്ടി നോക്കൌട്ട് മൽസരങ്ങളിൽ എങ്ങനെ റീസ് എങ്ങനെ കളിക്കുന്നു എന്നത് കാണാൻ ലിവർപ്പൂൾ ആഗ്രഹിക്കുന്നു.ഈ ലോകക്കപ് ടൂർണമെൻറ് അവസാനിക്കുമ്പോൾ താരത്തിന് വേണ്ടി ഒരു ബിഡ് നൽകണോ എന്ന കാര്യത്തിൽ ലിവർപ്പൂൾ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ടാകും.

Leave a comment