European Football Foot Ball qatar worldcup Top News

500 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

November 22, 2022

500 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിൽ എത്തുന്ന ആദ്യ വ്യക്തിയായി മാറി  ക്രിസ്റ്റ്യാനോ റൊണാൾഡോ. അതായത് ലോക ജനസംഖ്യ കണക്കിൽ എടുക്കുകയാണ് എങ്കിൽ  പതിനാറിൽ ഒരാൾ  അദ്ദേഹത്തെ ഫോളോ ചെയ്യുന്നു.റൊണാൾഡോക്ക് പിന്നിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അടുത്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെതും അമേരിക്കൻ ഫാഷൻ ബിസിനസ് ഐക്കൺ ആയ കൈലി ജെന്നറുടേത്തും ആണ്.

 

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്റെ ക്ലബിനെ എതിർത്ത് പറഞ്ഞു കൊണ്ട് ലോകക്കപ്പിന് മുൻപെ  വാർത്ത സൃഷട്ടിച്ചു എങ്കിലും താരത്തിന് തന്റെ ആരാധകരിൽ ആരെയും നഷ്ട്ടപ്പെട്ടില്ല എന്നത് അദ്ദേഹത്തിനുള്ള ആരാധകപിന്തുണ എത്രമാത്രം ശക്തമാണ് എന്ന് വെളിപ്പെടുത്തുന്നു.ലോകക്കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപെ മെസ്സിയും റൊണാൾഡോയും തന്റെ അക്കൌണ്ടുകളിൽ പങ്കുവെച്ച ലൂയിസ് വൂട്ടോൺന്റെ  പോസ്റ്റിന്   സാമൂഹ മാധ്യമങ്ങളിൽ വലിയ ജനസ്വീകാര്യതയാണ് ലഭിച്ചത്.

Leave a comment