European Football Foot Ball qatar worldcup Top News

ലോകക്കപ്പില്‍ തന്‍റെ നാല് ഫേവറിറ്റ്സിനെ വെളിപ്പെടുത്തി ബെന്‍സെമ

November 13, 2022

ലോകക്കപ്പില്‍ തന്‍റെ നാല് ഫേവറിറ്റ്സിനെ വെളിപ്പെടുത്തി ബെന്‍സെമ

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത നാല് ഫേവറിറ്റുകള്‍ ഉണ്ടെന്നു വെളിപ്പെടുത്തി ബെന്‍സെമ.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര ടൂർണമെന്റിന് ഒരാഴ്ച്ച മാത്രം കാത്തിരുന്നാല്‍ മതി.കഴിഞ്ഞ തവണ ടീമില്‍ ഇല്ലാതിരുന്ന ബെന്‍സെമ ഇത്തവണ ഫ്രാന്‍സിന് വേണ്ടി മികച്ച ഒരു പര്യടനം നടത്താന്‍ കഴിയുമെന്നുള്ള വിശ്വാസത്തില്‍ ആണ്.

ഫ്രാന്‍സിന് ഒരു തവണ കൂടി കിരീടം നേടാനുള്ള കരുത്ത് ഉണ്ട് എന്ന് വെളിപ്പെടുത്തിയ ബെന്‍സെമ തന്‍റെ ഫേവറിറ്റസ് ലിസ്റ്റില്‍ അർജന്റീന, സ്പെയിൻ, ബ്രസീൽ എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി.ദെഷാംപ്‌സിന്റെ ടീം ഡി ഗ്രൂപ്പിലാണ്, നവംബർ 22 ചൊവ്വാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ കാമ്പെയ്‌ൻ ആരംഭിക്കും.ശേഷിക്കുന്ന മത്സരങ്ങളില്‍ ഫ്രാന്‍സ് നവംബർ 26 ശനിയാഴ്ച ഡെന്മാർക്കിനെയും നവംബർ 30 ബുധനാഴ്ച ടുണീഷ്യയെയും നേരിടും.

Leave a comment