Cricket cricket worldcup Cricket-International Top News

ഈ ലോകകപ്പിലെ പവർപ്ലെയിലെ പ്രകടനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.!

November 12, 2022

author:

ഈ ലോകകപ്പിലെ പവർപ്ലെയിലെ പ്രകടനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.!

കുട്ടി ക്രിക്കറ്റിൽ മത്സരത്തിൻ്റെ ഗതി നിർണയിക്കുന്നതിൽ ആദ്യ 6 ഓവറുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം ഈ ആറ് ഓവറുകൾ പവർപ്ലേ ആയിരിക്കും. അതായത് ഒരു ഇന്നിംഗ്സിൻ്റെ ആദ്യ 6 ഓവറിൽ 2 ഫീൽഡർമാർക്ക് മാത്രമേ 30 യാർഡ് സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ള ടീം അംഗങ്ങൾ എല്ലാവരും തന്നെ ഈയൊരു സർക്കിളിന് ഉള്ളിൽ ആയിരിക്കും ഫീൽഡ് ചെയ്യുക. ഈയൊരു കാരണം കൊണ്ടുതന്നെ മത്സരത്തിൻ്റെ ഗതി തന്നെ നിർണയിക്കുവാൻ പവർപ്ലേകൾക്ക് സാധിക്കും. എന്തായാലും ഈ ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങളിലെ പവർപ്ലേ പ്രകടനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.

•പവർപ്ലെയിൽ കൂടുതൽ റൺസ് നേടിയ താരങ്ങൾ;


1. അലക്സ് ഹെയിൽസ് (ഇംഗ്ലണ്ട്)
Innings: 4 Runs: 101 SR: 157
2. ഫിൻ അലെൻ (ന്യൂസീലാൻഡ്)
Innings: 4 Runs: 91 SR: 189
3. ഡി കോക്ക് (സൗത്ത് ആഫ്രിക്ക)
Innings: 5 Runs: 76 SR: 158

•പവർപ്ലേയിൽ കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള താരങ്ങൾ;


1. ഫിൻ അലെൻ (ന്യൂസീലാൻഡ്)
SR: 189.58 Balls Faced: 48
2. റിലീ റൂസോ (സൗത്ത് ആഫ്രിക്ക)
SR: 160.00 Balls Faced: 30
3. ഡി കോക്ക് (സൗത്ത് ആഫ്രിക്ക)
SR: 158.33 Balls Faced: 48

•പവർപ്ലേയിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് ഉള്ള താരങ്ങൾ;


1. ബാബർ അസം (പാകിസ്താൻ)
SR: 51.88 Runs:23 Balls Faced: 45
2. ഡെവോൺ കോൺവേ (ന്യൂസീലാൻഡ്)
SR: 81.39 Runs: 35 Balls Faced: 43
3. കെ.എൽ രാഹുൽ (ഇന്ത്യ)
SR: 88.73 Runs: 63 Balls Faced: 71

•പവർപ്ലേയിൽ കൂടുതൽ പന്തുകൾ പാഴാക്കിയ താരങ്ങൾ;


1. ബാബർ അസം (പാകിസ്താൻ)
32 dot balls in 45 balls faced.
2. കെ.എൽ രാഹുൽ (ഇന്ത്യ)
43 dot balls in 71 balls faced.
3. രോഹിത് ശർമ (ഇന്ത്യ)
34 dot balls in 58 balls faced.

•പവർപ്ലേയിൽ കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ;


1. അർഷ്ദീപ് സിംഗ് (ഇന്ത്യ)
5 Wickets Innings: 5 Eco: 7.60
2. ലുങ്കി എങ്കിടി (സൗത്ത് ആഫ്രിക്ക)
5 Wickets Innings: 4 Eco: 8.80
3. തസ്‌കിൻ അഹമ്മദ് (ബംഗ്ലാദേശ്)
5 Wickets Innings: 5 Eco: 12.80

•പവർപ്ലേകളിൽ കൂടുതൽ ഡോട് ബോളുകൾ എറിഞ്ഞ താരങ്ങൾ;


1. ഭുവനേശ്വർ കുമാർ (ഇന്ത്യ)
51 dot balls in 66 balls bowled.(77.2%)
2. തസ്കിൻ അഹമ്മദ് (ബംഗ്ലാദേശ്)
54 dot balls in 72 balls bowled.(75%)
3. ഷഹീൻ അഫ്രീദി (പാകിസ്താൻ)
31 dot balls in 46 balls bowled.(67.3%)

ഇതാണ് ഈ ലോകകപ്പിലെ പവർപ്ലേയിലെ മികച്ചതും മോശവുമായ പ്രകടനങ്ങൾ. സൂപ്പർ 12 പോരാട്ടങ്ങളിലെ മാത്രം കണക്ക് ആണിത്. ഇന്ത്യൻ ടീമിൻ്റെ പവർപ്ലേയിലെ ബാറ്റിംഗ് ശരാശരി വെറും 36 ആയിരുന്നു. അതുതന്നെയാണ് സെമി ഫൈനലിൽ ടീം പുറത്താകുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു ഘടകം. അതുപോലെ പവർപ്ലേയിൽ മോശം സ്ട്രൈക്ക് റേറ്റ് ഉള്ള താരങ്ങൾ, കൂടുതൽ ബോൾ പാഴാക്കിയ താരങ്ങൾ തുടങ്ങിയവയിൽ ഒക്കെ രാഹുലും രോഹിതുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്. അതേ സമയം മികച്ചത് എന്ന് പറയാൻ ഒന്നും തന്നെയില്ല. ഒരുപക്ഷേ 360° പ്ലയർ ആയ സൂര്യകുമാർ യാദവിനെയൊക്കെ ഓപ്പണിംഗ് റോളിൽ കളത്തിൽ ഇറക്കിയിരുന്നെങ്കിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചേനെ. ഇതേ പവർപ്ലേ ആണ് ഇന്ത്യ പുറത്താകുന്നതിലേക്ക് വഴി തെളിച്ചതും. കാരണം, ഇന്ത്യൻ ടീം പവർപ്ലെയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ് ആണ്. ഇത് മത്സരത്തിൻ്റെ ഗതിയെ തന്നെ ബാധിച്ചു. എന്തായാലും ഇനി അതിനെപറ്റി പറയുന്നതിൽ അർത്ഥമില്ല. നാളെ ഇംഗ്ലണ്ട് – പാകിസ്താൻ ഫൈനൽ മത്സരത്തോടെ ഈ ലോകകപ്പിന് തിരശ്ശീല വീഴും. എന്തായാലും നമുക്ക് ഫൈനലിന് വേണ്ടി കാത്തിരിക്കാം.

Leave a comment