Foot Ball qatar worldcup Top News

ഖത്തറിലേക്ക് പറക്കാൻ അർജൻ്റീനയും തയ്യാർ; സ്ക്വാഡ് ഇതാ.!

November 11, 2022

author:

ഖത്തറിലേക്ക് പറക്കാൻ അർജൻ്റീനയും തയ്യാർ; സ്ക്വാഡ് ഇതാ.!

അങ്ങനെയൊടുവിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജൻ്റീനയും തങ്ങളുടെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുകയാണ്. എല്ലാ വമ്പൻ ടീമുകളും ഇതിനോടകം തന്നെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. മെസ്സിയുടെയും സംഘത്തിൻ്റെയും കുറവ് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇപ്പോഴിതാ ആ വിടവും നികന്നിരിക്കുകയാണ്. വിയ്യറയലിനായുള്ള മത്സരത്തിനിടെ പരിക്കേറ്റ മിഡ്ഫീൽഡ് താരം ജിയോവന്നി ലോ സെൽസോയുടെ അഭാവമാണ് അർജൻ്റൈൻ സ്ക്വാഡിൽ നിഴലിക്കുന്ന പ്രധാന ദുഃഖബിന്ദു. ലോ സെൽസോ ഒഴികെയുള്ള പ്രധാന താരങ്ങൾ എല്ലാവരും തന്നെ സ്കലോണിയുടെ സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ടീമിൻ്റെ പ്രധാന ആകർഷണം.

എന്തായാലും നമുക്ക് ആൽബിസെലസ്റ്റിയൻസിൻ്റെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;

•GOAL KEEPERS: Emiliano Martinez, Gerónimo Rulli, Franco Armani;

•DEFENDERS: Nahuel Molina, Gonzalo Montiel, Cristian Romero, Germán Pezella, Nicolás Otamendi, Lisandro Martínez, Marcos Acuña, Nicolás Tagliafico, Juan Foyth;

•MIDFIELDERS: Rodrigo De Paul, Leandro Paredes, Alexis Mac Allister, Guido Rodríguez, Alejandro Gómez, Enzo Fernández, Exequiel Palacios;

•FORWARDS: Ángel Di María, Lautaro Martínez, Julián Álvarez, Nicolás González, Joaquin Correa, Paulo Dybala, Lionel Messi.

ഇതാണ് ഇത്തവണ ഖത്തറിൽ ലോകകപ്പ് കിരീടവും സ്വപ്നം കണ്ട് പന്തുതട്ടാൻ ഒരുങ്ങുന്ന ലയണൽ സ്കലോണിയുടെ പട്ടാളം. പരിക്കേറ്റ് പുറത്തായിരുന്ന സൂപ്പർ താരം പൗളോ ഡിബാല സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അത്ലറ്റിക്കോയുടെ മുന്നേറ്റനിര താരം ഏയ്ഞ്ചൽ കൊറിയക്ക് ടീമിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മറ്റുള്ള പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. താരസമ്പന്നമായ സ്ക്വാഡ് എന്ന് തന്നെ പറയാം. കോപ്പ അമേരിക്കയും, ഫൈനലിസിമയും സ്വന്തമാക്കിക്കൊണ്ട് മിന്നുന്ന ഫോമിൽ വരുന്ന അർജൻ്റീന ലോകകപ്പിൽ കിരീട ഫേവറേറ്റ്‌സുകളിൽ പ്രധാനികളാണ്.

കഴിഞ്ഞ 35 മത്സരങ്ങളായി അർജൻ്റീന അപരാജിതരാണ്. 4 മത്സരങ്ങൾ കൂടി പരാജയം രുചിക്കാതെ മുന്നേറാൻ കഴിഞ്ഞാൽ അവർക്ക് ഇറ്റലിയുടെ റെക്കോർഡ് മറികടക്കാൻ കഴിയും. 2019 ജൂലായ് 3നാണ് മെസ്സിയുടെ അർജൻ്റീന അവസാനമായി പരാജയപ്പെട്ടത്. വ്യക്തമായി പറഞ്ഞാൽ അവർ പരാജയം എന്തെന്ന് അറിഞ്ഞിട്ട് മൂന്നര വർഷം പിന്നിട്ടുകഴിഞ്ഞു. 2014ൽ ജർമനിക്ക് മുന്നിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ ഖത്തറിൽ നേടിയെടുക്കാമെന്ന വിശ്വാസത്തോടെയാണ് മെസ്സിയും സംഘവും എത്തുന്നത്. എന്തായാലും ഓരോ അർജൻ്റൈൻ ആരാധകൻ്റെയും ചിരകാല സ്വപ്നമായ ലോകകപ്പ് കിരീടം ഫുട്ബോൾ മിശിഹായ്ക്ക് സ്വന്തം കൈകളിൽ ഏറ്റു വാങ്ങാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment