Foot Ball qatar worldcup Top News

ആശങ്കയൊഴിഞ്ഞു, മാനെ ലോകകപ്പ് കളിക്കും; സ്ക്വാഡ് അനൗൺസ് ചെയ്ത് സെനഗൽ.!

November 11, 2022

author:

ആശങ്കയൊഴിഞ്ഞു, മാനെ ലോകകപ്പ് കളിക്കും; സ്ക്വാഡ് അനൗൺസ് ചെയ്ത് സെനഗൽ.!

ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്ത് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ. കഴിഞ്ഞ വാരം നടന്ന ബയേണിൻ്റെ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ സാദിയോ മാനെ ലോകകപ്പിൽ ഉണ്ടാകുമോ എന്നത് ആയിരുന്നു ഏവരുടെയും ആശങ്ക. എന്നാൽ അതിനെല്ലാം അറുതി വരുത്തിക്കൊണ്ടാണ് മാനേജർ അലിയൗ സിസ്സെ സെനഗലിൻ്റെ സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുന്നത്. ലോകകപ്പിലും സെനഗലിനെ മാനെ തന്നെയാകും നയിക്കുക. ടീമിലെ മറ്റു പ്രമുഖ താരങ്ങൾക്ക് എല്ലാവർക്കും തന്നെ ഖത്തറിലേക്ക് വിളി എത്തിയിട്ടുണ്ട്.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്നു പരിശോധിക്കാം;
•GOAL KEEPERS: Edourd Mendy, Seny Dieng, Alfred Gomis;
•DEFENDERS: Youssouf Sabaly, Kalidou Koulibaly, Abdou Diallo, Pape Abou Cisse, Formose Mendy, Ismail Jakobs, Fode Ballo Toure;
•MIDFIELDERS: Nampalys Mendy, Cheikhou Kouyate, Pape Matar-Sarr, Idrissa Gueye, Moustapha Name, Mamadou Loum, Pape Gueye, Pathe Ciss;
•FORWARDS: Sadio Mane, Boulaye Dia, Nicolas Jackson, Krepin Diatta, Bamba Dieng, Iliman Ndiaye, Ismaila Sarr, Famara Diedhiou.

ഇതാണ് ഇത്തവണ സെനഗലിനെ പ്രതിനിധീകരിച്ച് ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്ന 26 അംഗ സ്ക്വാഡ്. മാനെയെ കൂടാതെ ചെൽസി താരങ്ങളായ കൊളിബാലി, മെൻ്റി, മുൻ പി.എസ്.ജി താരങ്ങളായ ഇഡ്രിസാ ഗുയെ, അബ്ദു ഡയല്ലോ തുടങ്ങിയവരും സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. നെതർലാൻഡ്സ്, ഇക്വഡോർ, ആതിഥേയരായ ഖത്തർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗലിൻ്റെ സ്ഥാനം. മികച്ച പ്രകടനം പുറത്തെടുത്തെങ്കിൽ മാത്രമേ ടീമിന് ഗ്രൂപ്പ്ഘട്ടം പിന്നിടുവാൻ കഴിയുകയുള്ളൂ. എന്തായാലും യൂറോപ്യൻ ലീഗുകളിൽ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളുമായി എത്തുന്ന സെനഗലിന് ഖത്തറിൽ മുന്നേറാൻ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment