EPL 2022 European Football Foot Ball Top News transfer news

യുവതാരം റിക്കോ ലെവിസിൻ്റെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്ന് ഗ്വാർഡിയോള.!

November 11, 2022

author:

യുവതാരം റിക്കോ ലെവിസിൻ്റെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്ന് ഗ്വാർഡിയോള.!

മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി പ്രതീക്ഷയാണ് ഇംഗ്ലീഷ് വിങ്ബാക്ക് താരമായ റിക്കോ ലെവിസ്. താരത്തിന് 17 വയസ് മാത്രമാണ് പ്രായം. കഴിഞ്ഞ വാരം നടന്ന യു.സി.എൽ മത്സരത്തിൽ സെവിയ്യക്കെതിരെ ഗോൾ നേടുവാൻ താരത്തിന് സാധിച്ചിരുന്നു. അതോടെ യു.സി.എൽ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ലെവിസ് സ്വന്തമാക്കി. താരത്തിന് നിലവിൽ 2025 വരെയാണ് സിറ്റിയുമായി കരാർ ഉള്ളത്. ഇപ്പോഴിതാ ആ ഒരു കരാർ ദീർഘകാലത്തേക്ക് നീട്ടുവാൻ സിറ്റി പദ്ധതി ഇടുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ വരുന്ന വാരം നടന്നേക്കും.
എന്തായാലും സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോള ലെവിസിൻ്റെ ഭാവിയെപറ്റി പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം;
“ലെവിസ് ഒരു അസാമാന്യ താരമാണ്. മാത്രമല്ല 17 വയസ് മാത്രമാണ് അവൻ്റെ പ്രായം, ചെൽസിക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചിരുന്നു. എനിക്ക് അവൻ്റെ ഭാവിയിൽ വിശ്വാസമുണ്ട്.”
ഇതാണ് ഇപ്പൊൾ പെപ്പ് ലെവിസിനെ പറ്റി പറഞ്ഞിട്ടുള്ളത്. എന്തായാലും താരത്തിന് സിറ്റിയിൽ മികച്ചൊരു ഭാവി ഉണ്ടാകട്ടെ എന്നു നമുക്ക് ആശംസിക്കാം.

Leave a comment