Foot Ball qatar worldcup Top News

ഉറുഗ്വായുടെ സ്ക്വാഡുമെത്തി; ഖത്തറിൽ തീപാറും.!

November 11, 2022

author:

ഉറുഗ്വായുടെ സ്ക്വാഡുമെത്തി; ഖത്തറിൽ തീപാറും.!

ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഓരോ ടീമുകളും ഇപ്പോൾ അവരുടെ സ്ക്വാഡ് പ്രഖ്യാപനത്തിൻ്റെ തിരക്കിലാണ്. പല വമ്പന്മാരും ഇതിനോടകം തന്നെ സ്ക്വാഡ് അനൗൺസ് ചെയ്തു കഴിഞ്ഞു. ഇനി പ്രമുഖ ടീമുകളിൽ അർജൻ്റീന, സ്പെയിൻ, നെതർലൻഡ്സ് തുടങ്ങിയവർ മാത്രമാണ് തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയാക്കാനുള്ളത്. ഇപ്പോഴിതാ ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായും അവരുടെ ലോകകപ്പ് സ്ക്വാഡിനെ അനൗൺസ് ചെയ്തിട്ടുണ്ട്. പ്രമുഖ താരങ്ങളെല്ലാം ഉൾകൊണ്ടിട്ടുള്ള മികച്ചൊരു സംഘം തന്നെയാണ് കോച്ച് ഡിയേഗോ അലോൺസോയുടെ നേതൃത്വത്തിൽ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.

എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;

GOAL KEEPERS: Fernando Muslera, Sergio Rochet, Sebastian Sosa;

DEFENDERS: Diego Godin, José María Giménez, Ronald Araújo, Sebastián Coates, Martín Cáceres, Mathías Olivera, Guillermo Varela, José Luis Rodríguez, Matía Viña;

MIDFIELDERS: Federico Valverde, Rodrigo Bentancur, Matías Vecino, Lucas Torreira, Manuel Ugarte, Nicolás De La Cruz, Giorgian De Arrascaeta, Facundo Pellistri, Facundo Torres, Agustín Canobbio;

FORWARDS: Luis Suárez, Darwin Núñez, Edinson Cavani, Maximiliano Gómez.

ഇതാണ് ഇത്തവണ ഖത്തറിൽ ഉറുഗ്വായ്ക്ക് വേണ്ടി പന്ത് തട്ടാൻ ഒരുങ്ങുന്ന ഡിയേഗോ അലോൺസോയുടെ പട്ടാളം. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ഒരു സ്ക്വാഡിനെ തന്നെയാണ് അലോൺസോ തിരഞ്ഞെടുത്തിരിക്കുന്നത്. സുവാരസ്, കവാനി, ഗോഡിൻ, മുസ്ലേര തുടങ്ങിയ വെറ്ററൻ താരങ്ങൾക്കും സ്ക്വാഡിൽ ഇടം കണ്ടെത്താൻ കഴിഞ്ഞു. ഒപ്പം വൽവെർദെ, ന്യൂനെസ്, അരൗഹോ, ബെൻറ്റങ്കർ, വെസീനോ, ജിമിനെസ് തുടങ്ങിയ യൂറോപ്യൻ ലീഗിൽ ജ്വലിച്ചു നിൽക്കുന്ന താരങ്ങളെല്ലാവരും തന്നെ ഈയൊരു സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. പോർച്ചുഗൽ, ഘാന, സൗത്ത് കൊറിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് ഉറുഗ്വായ് ഉള്ളത്. എന്തായാലും ഖത്തർ ലോകകപ്പിൽ വെന്നിക്കൊടി പാറിക്കാൻ ലാറ്റിൻ അമേരിക്കൻ വീറുമായി എത്തുന്ന ഉറുഗ്വായൻ സംഘത്തിന് സാധിക്കുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment