യൂറോപ്യൻ സൂപ്പർ ലീഗിൽ റയൽ മാഡ്രിഡ് പ്രസിഡന്റിന് വലിയ പിഴവ് പറ്റിയെന്ന് പിക്വെ വിശ്വസിക്കുന്നു
ബാഴ്സലോണയില്‍ നിന്ന് ഈ അടുത്ത് വിരമിച്ച പിക്വെ സൂപ്പര്‍ ലീഗ് എന്ന ആശയം ഫ്ലോറന്റ്റീനോ പേരെസിന്റെ വളരെ മോശം ആശയങ്ങളില്‍ ഒന്നാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു .ഈ അടുത്ത് നടന്ന ഒരു അഭിമുഖതില്‍ ആണ് ഭാവിയില്‍ ബാഴ്സലോണയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചും ഫുട്ബോള്‍ ഫോര്‍മാറ്റില്‍ എന്തൊക്കെ മാറും എന്നതിനെ കുറിച്ചും പിക്വെ വാചാലന് ആയത്.
ഫുട്ബോള്‍ 90 മിനുട്ടുകള്‍ എന്നത് പഴഞ്ചന്‍ ആശയം ആണ് എന്ന് വെളിപ്പെടുത്തിയ പിക്വെ യുവാക്കളെ കളിയിലേക്ക് ആകര്ഷിപ്പിക്കാന് കളിയുടെ സമയം ചുരുക്കണം എന്നും താരം അവകാശപ്പെട്ടു.ഇതേ അഭിപ്രായം കുറച്ചു കാലങ്ങള്‍ക്ക് മുന്നേ റയല്‍ പ്രസിഡന്റ് പെരെസും വെളിപ്പെടുത്തിയിരുന്നു.ഫുട്ബോളില്‍ പല മാറ്റങ്ങളും വരേണ്ടത് നിര്‍ബന്ധം ആണ് എന്ന് പറഞ്ഞ പിക്വെ സൂപ്പര്‍ ലീഗ് എന്ന ആശയം വളരെ മോശം ആയിരുന്നു എന്നും പെരെസിനെ പോലൊരു മികച്ച ബിസിനസ്മാനില്‍ നിന്നും ഇതുപോലൊന്നു പ്രതീക്ഷിച്ചില്ല എന്നും പിക്വെ പറഞ്ഞു.റയല്‍ മാഡ്രിഡില്‍ തന്റെ രണ്ടാം വരവില്‍ പെരെസ് നടത്തിയ വിപ്ലവം ആണ് ഇപ്പോള്‍ ടീമിനെ മുനോട്ടു കൊണ്ടുപോകുന്നത് എന്നും പിക്വെ കൂട്ടിച്ചേര്‍ത്തു.






































