‘ജെറാർഡ് പിക്വെയ്ക്ക് പകരക്കാരായ താരങ്ങളുടെ ലിസ്റ്റില്‍ ഐമെറിക് ലാപോർട്ട ഇടം നേടിയിരിക്കുന്നു
അടുത്തിടെ വിരമിച്ച ജെറാർഡ് പിക്വെയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ അയ്മെറിക് ലാപോർട്ടയേ സ്വന്തമാക്കാൻ ബാഴ്സലോണ.കഴിഞ്ഞ വാരാന്ത്യത്തിൽ അൽമേരിയയ്ക്കെതിരേ ആയിരുന്നു പിക്വെയുടെ അവസാന മത്സരം.റൊണാൾഡ് അറൂഹോയും ജൂൾസ് കൗണ്ടേയും ഈ സീസണിൽ പരിക്കേറ്റ് പുറത്തായാത് മുതല്‍ വലിയ തിരിച്ചടികള്‍ ആണ് ബാഴ്സലോണ നേരിട്ടത്.ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, എറിക് ഗാർഷ്യ, മാർക്കോസ് അലോൻസോ എന്നിവരെ പ്രതിരോധത്തില്‍ നിയോഗിച്ച് കൊണ്ട് സാവി സാഹചര്യം മറികടക്കാന്‍ ശ്രമം നടത്തി എങ്കിലും ചാമ്പ്യന്‍സ് ലീഗ് പോലുള്ള സുപ്രധാന മത്സരത്തില്‍ ബാഴ്സയുടെ പ്രതിരോധത്തിനെ എതിര് ടീമുകള്‍ കീറി മുറിക്കുന്നതാണ് കണ്ടത്.
സ്പോർട് പറയുന്നതനുസരിച്ച്, അത്ലറ്റിക് ബിൽബാവോയുടെ ഇനിഗോ മാർട്ടിനെസാണ് ബാഴ്സയുടെ നിലവിലെ ഒന്നാം ഓപ്ഷന്.31 കാരനായ ഡിഫൻഡറുടെ വലിയ ആരാധകനാണ് സാവി.അദ്ധേഹത്തെ ടീമില്‍ എത്തിക്കാന്‍ ആയിരിക്കും കറ്റാലന്‍ സംഘടന മുന്‍കൈ എടുക്കുന്നത്.നിലവില്‍ രണ്ടാം ഓപ്ഷന് ആണ് ലപോര്‍ട്ട. കാൽമുട്ടിനേറ്റ പരിക്കുമൂലം സീസണിൽ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയ ലാപോർട്ടെ അടുത്തിടെ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു, പക്ഷേ സിറ്റിയിലെ നഥാൻ അകെ, റൂബൻ ഡയസ്, മാനുവൽ അകാൻജി, ജോൺ സ്റ്റോൺസ് എന്നിവരെ മറികടന്ന് ആദ്യ ടീമില്‍ ഇടം നേടുന്ന കാര്യം താരത്തിന് വളരെ ബുദ്ധിമുട്ടാണ്.






































