സൺ ഹ്യൂങ്-മിന്നിനെ സൈന്‍ ചെയ്യാതിരുന്നത് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് വെളിപ്പെടുത്തി ക്ലോപ്പ്
ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ചുമതലയുള്ള കാലത്ത് സൺ ഹ്യൂങ്-മിന്നിനെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നുവെന്ന് യൂർഗൻ ക്ലോപ്പ് വെളിപ്പെടുത്തി.ഹാംബർഗർ എസ്വിയില്‍ നിന്ന് ഡോർട്ട്മുണ്ടിലേക്കുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയ സൗത്ത് കൊറിയന്‍ താരം നേരെ ലെവർകൂസനില്‍ ചേരുകയായിരുന്നു.2015 ൽ സ്പർസിനായി സൈൻ ചെയ്യുന്നതിന് മുമ്പ് ലെവർകുസനുമായുള്ള രണ്ട് വർഷത്തെ സ്പെല്ലിൽ സണ്‍ 40 ഗോളുകളുടെ സംഭാവന നല്‍കിയിരുന്നു.
ടോട്ടൻഹാമിന്റെ ഏഴാം നമ്പർ താരത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ’ എന്ന് ക്ലോപ്പ് മുദ്രകുത്തി.കൊറിയൻ വാർത്താ ഔട്ട്ലെറ്റ് കെബിഎസ് ന്യൂസിനോട് സംസാരിച്ച ക്ലോപ്പ് കൊറിയന്‍ ഫുട്ബോളിന്റെ മുഖമുദ്രയാണ് സണ്‍ ഹ്യൂങ്-മിൻ എന്നും അദ്ധേഹത്തെ ഡോര്‍ട്ടുമുണ്ട് ടീമില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കാത്തതില്‍ തനിക്ക് ഇപ്പോഴും നിരാശയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ സമയം പിച്ചില്‍ ചിലവഴിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഡോര്ട്ടുമുണ്ടിലെക്ക് പോകാന്‍ താന്‍ തയ്യാര്‍ ആവാതിരുന്നത് എന്ന് ഡെയ്ലി മെയിലിലൂടെ സണ്‍ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.






































