EPL 2022 European Football Foot Ball Top News

കരബാവോ കപ്പിൽ ആസ്റ്റൺ വില്ലയെ 4-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

November 11, 2022

കരബാവോ കപ്പിൽ ആസ്റ്റൺ വില്ലയെ 4-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

വ്യാഴാഴ്ച നടന്ന കാരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് തവണ പിന്നിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം  ആസ്റ്റൺ വില്ലയെ ഓൾഡ് ട്രാഫോർഡിൽ 4-2 ന് പരാജയപ്പെടുത്തി.ഇഞ്ചുറി ടൈമിലും ഗോള്‍ പിറന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും പിറന്നത്.

Man Utd vs Aston Villa LIVE SCORE: Stream, TV channel, Bruno Fernandes puts  United AHEAD - Carabao Cup latest updates | The Sun

 

48 ആം മിനുട്ടില്‍ ഒലി വാട്ട്കിന്‍സ് നേടിയ ഗോളിന് മറുപടിയായി ആന്തണി മാര്‍ഷ്യല്‍  തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഒരു മികച്ച ഗോളോടെ സമനില നേടി.ഡിയോഗോ ഡലോട്ടിന്റെ സെൽഫ് ഗോളില്‍ വീണ്ടും ലീഡ് നേടിയ വില്ലക്കെതിരെ യുണൈറ്റഡിന്    സമനില്‍ ഗോള്‍ നേടി കൊണ്ട്  റാഷ്ഫോര്‍ഡും  സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.പിന്നീട് പൊരുതി കളിച്ച യുണൈറ്റഡിനെ ആദ്യമായി മുന്നിലെത്തിച്ചു കൊണ്ട്    78-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസസും ഗോള്‍ നേടിയതോടെ കളിയുടെ അധ്യിപത്യം യുണൈറ്റഡ് ഏറ്റെടുക്കാന്‍ തുടങ്ങി.മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരു വോളി ഗോളിലൂടെ  സ്കോട്ട് മക്‌ടോമിനെ യുണൈറ്റഡിന് വേണ്ടി  നാലാം ഗോള്‍  നേടി.  ലോകക്കപ്പ് ആരംഭിക്കുന്നതിന് മുന്‍പേ തങ്ങളുടെ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഫുള്‍ഹാമിനെ നേരിടാന്‍  ഒരുങ്ങുകയാണ് യുണൈറ്റഡ് ഇപ്പോള്‍ .

Leave a comment