European Football Foot Ball qatar worldcup Top News

പോഗ്ബയും കാൻ്റെയുമില്ലാത്ത ഫ്രഞ്ച് സ്ക്വാഡിനെ പ്രഖ്യാപിച്ച് ദെഷാംപ്സ്.!

November 10, 2022

author:

പോഗ്ബയും കാൻ്റെയുമില്ലാത്ത ഫ്രഞ്ച് സ്ക്വാഡിനെ പ്രഖ്യാപിച്ച് ദെഷാംപ്സ്.!

ഖത്തർ ലോകകപ്പ് ഇങ്ങ് പടിവാതിലിൽ എത്തിനിൽക്കുകയാണ്. ബ്രസീൽ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഒക്കെ അവരുടെ ലോകകപ്പ് സ്ക്വാഡുകൾ അനൗൺസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന മറ്റൊരു സ്ക്വാഡ് കൂടി അനൗൺസ് ചെയ്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിൻ്റെ 26 അംഗ സ്ക്വാഡ് ആണ് കോച്ച് ദിദിയെർ ദെഷാംപ്സ് പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളായ പോൾ പോഗ്ബയും, എങ്കാളോ കാൻ്റെയും ഇല്ലാത്തതാണ് ഏറ്റവും വലിയ പോരായ്മ. പരിക്ക് മൂലമാണ് ഇരുവർക്കും ഈയൊരു ലോകകപ്പ് നഷ്ടമായത്.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;
GoalKeepers: Hugo Lloris, Alphonse Areola, Steve Mandanda;
Defenders: Banjamin Pavard, Jules Kounde, Presnel Kimpembe, William Saliba, Raphaël Varane, Lucas Hernández, Theo Hernández, Dayot Upamecano, Ibrahima Konaté;
Midfielders: Adrien Rabiot, Aurélien Tchouaméni, Youssouf Fofana, Mattéo Guendouzi, Jordan Veretout, Eduardo Camavinga;
Forwards: Kingsley Koman, Kylian Mbappe, Karim Benzema, Oliver Giroud, Antoine Griezmann, Ousmane Dembélé, Christopher Nkunku.

ഇതാണ് ദെഷാംപ്സ് അനൗൺസ് ചെയ്തിട്ടുള്ള 26 അംഗ സ്ക്വാഡ്. പോഗ്ബയും കാൻ്റെയും ഇല്ലെങ്കിൽ പോലും ആ വിടവ് നികത്താൻ പോന്ന താരങ്ങൾ വേറെയും ഉള്ളതിനാൽ ഫ്രാൻസിനെ ആ കുറവ് ബാധിക്കില്ല. സൂപ്പർ താരങ്ങളാൽ സമ്പന്നമായ ടീമാണ് ഫ്രാൻസ്. ഈയൊരു കാരണം കൊണ്ടുതന്നെയാണ് ഏവരും ഫ്രാൻസിനെ തന്നെ ഇത്തവണത്തെയും ഫേവറൈറ്റ്സുകളായി കണക്കാക്കുന്നത്. എന്നിരുന്നാലും ഡെന്മാർക്ക് അടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസിൻ്റെ സ്ഥാനം. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ പ്രീ-ക്വാർട്ടറിൽ അവർക്ക് അർജൻ്റീനയുമായി ഏറ്റുമുട്ടേണ്ടി വന്നേക്കാം. എന്തായാലും വലിയ പ്രതീക്ഷകളാണ് ഈയൊരു സ്ക്വാഡ് ഫ്രഞ്ച് ആരാധകർക്ക് നൽകുന്നത്. പോഗ്ബ, കാൻ്റെ എന്നിവർക്ക് പുറമേ ചെൽസിയുടെ 21കാരൻ സെൻ്റർ ബാക്ക് വെസ്ലി ഫൊഫാനയ്ക്കും പരിക്ക് മൂലം ഈയൊരു സ്ക്വാഡിൽ ഇടം കിട്ടിയില്ല. അതെസമയം പരിക്കിൻ്റെ പിടിയിൽ ആയിരുന്ന യുണൈറ്റഡ് താരം വരാനെ സ്ക്വാഡിൽ ഇടംകണ്ടെത്തിയത് ആരാധകർക്ക് ആശ്വാസ വാർത്തയായി. 3 ടീമുകൾ ഒരുമിച്ച് ഇറക്കാൻ ഉള്ള അത്രയും സ്ക്വാഡ് ഡെപ്ത് ഉള്ള ടീം ആയതുകൊണ്ട് തന്നെ ആരുടെയും അഭാവം അവരെ ബാധിക്കാൻ ഇടയില്ല. എന്തായാലും ഖത്തറിലും കിരീടം നേടിക്കൊണ്ട് ലോകകപ്പ് നിലനിർത്തുവാൻ ദെഷാംപ്സിനും സംഘത്തിനും കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment