EPL 2022 European Football Foot Ball Top News

യുണൈറ്റഡ് യൂറോപ്പയിലെ ഏറ്റവും അപകടക്കാരികള്‍ ,ബാഴ്സക്ക് ഭാഗ്യദോഷം എന്ന് സാവി

November 7, 2022

യുണൈറ്റഡ് യൂറോപ്പയിലെ ഏറ്റവും അപകടക്കാരികള്‍ ,ബാഴ്സക്ക് ഭാഗ്യദോഷം എന്ന് സാവി

യൂറോപ്പ ലീഗ് പ്ലേഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആണ് ബാഴ്സലോണ കളിക്കാന്‍ ഒരുങ്ങുന്നത്.ഇന്നത്തെ നറുക്കെടുപ്പില്‍ ബാഴ്സക്ക് ലഭിച്ചത് ടെന്‍ ഹാഗിന്‍റെ ടീമിനെ ആണ്.ഇതിനു പിന്നാലെ  ബാഴ്‌സലോണയുടെ  മാനേജർ സാവി ഹെർണാണ്ടസ് തന്റെ ടീമിന്റെ ഭാഗ്യം വളരെ മോശം ആണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനത്തിന് ശേഷം തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാര്‍  പുറത്തായി.

“ഒരിക്കൽ കൂടി ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളികള്‍.എന്നാല്‍ ഞങ്ങള്‍ മത്സരത്തിനു വേണ്ടി കാത്തിരിപ്പ് ആണ്.ഞങ്ങളും യുണൈറ്റഡും മത്സരത്തിനു ഒരുപാട് ചരിത്ര സവിശേഷതകള്‍ ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം. അവർ ടെൻ ഹാഗിനൊപ്പം ഒരുപാട് വളർന്നു.കൂടാതെ മുന്‍ നിര താരങ്ങളും.ഉള്ളതിലെ വെച്ച് ഏറ്റവും അപകടക്കാരികള്‍ ആയ ടീമിനെ ആണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.ടീമിന്റെ ഭാഗ്യം വളരെ മോശം തന്നെ ആണ് ഇപ്പോഴും.”സാവി മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment