European Football Foot Ball Top News

ലാസിയോയേ തങ്ങളുടെ മടയിലേക്ക് ക്ഷണിച്ച് റോമ

November 6, 2022

ലാസിയോയേ തങ്ങളുടെ മടയിലേക്ക് ക്ഷണിച്ച് റോമ

റോമയും ലാസിയോയും ഇന്ന്  സ്റ്റേഡിയോ ഒളിമ്പിക്കോയിൽ പോരടിക്കുന്നു.25 പോയിന്‍റോടെ നാലാം സ്ഥാനത് ആണ് നിലവില്‍ റോമയിപ്പോള്‍.വെറും ഒരു പോയിന്റ് പിന്നില്‍ ഉള്ള ലാസിയോ അഞ്ചാം സ്ഥാനത്തും.ഇന്നത്തെ വിജയിക്ക് ലീഗില്‍ മൂന്നാം സ്ഥാനം എത്താന്‍ കഴിയും എന്നതിനാല്‍ ഇരു കൂട്ടരും കൈമെയ് മറന്ന് പോരാടും.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മത്സരം.

Lorenzo Pellegrini in action for Roma on November 3, 2022

ഒളിമ്പിക്കോയില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം പരാജയപ്പെട്ട ലാസിയോ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിരിക്കുന്നു.സീസണില്‍ വെറും രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ലാസിയോ മോറീശ്യോ സാരിക്ക് കീഴില്‍ കൂടുതല്‍ അപകടക്കാരികള്‍ ആയി മാറുന്നു.റോമക്കും ഇത് തന്നെ ആണ് സംഭവിക്കുന്നത്.മോറീഞ്ഞോയുടെ കീഴില്‍ കഴിഞ്ഞ തവണ ആറാമത് ഫിനിഷ് ചെയ്ത അവര്‍ ഇത്തവണ ടോപ്‌ ഫോറില്‍ ഇടം നേടുന്ന ലക്ഷണങ്ങള്‍ ശക്തമായി കാണിക്കുന്നുണ്ട്. ഒന്നാം സ്ഥാനത് ഇരിക്കുന്ന നാപോളിയില്‍ നിന്നും ഒരു മത്സരം കുറവ് കളിച്ച റോമ പത്ത് പോയിന്‍റിന് ആണ് പിന്നില്‍ നില്‍ക്കുന്നത്.ഇരു കൂട്ടരും കടലാസില്‍ തുല്യര്‍ ആണ് എങ്കിലും ഹോം സപ്പോര്‍ട്ടും അത്മവിശ്വാസതിലും ഒരു  പടി മുന്നില്‍ തന്നെ ആണ് മോറീഞ്ഞോയുടെ റോമ.

 

 

Leave a comment