European Football Foot Ball Top News

ലോകകപ്പ് കഴിയുന്ന വരെ കെസ്സി പുറത്തിരിക്കും

November 2, 2022

ലോകകപ്പ് കഴിയുന്ന വരെ കെസ്സി പുറത്തിരിക്കും

വിക്ടോറിയ പ്ലിസനെതിരായ ബാഴ്‌സലോണയുടെ മത്സരത്തില്‍ പരിക്കേറ്റ ഫ്രാങ്ക് കെസി ലോകകപ്പിന് ശേഷമേ ബാഴ്സക്ക് വേണ്ടി കളിക്കുകയുള്ളൂ.യോഗ്യത നേടാനാകാതെ ഐവറികോസ്റ്റിനു വേണ്ടിയാണ്  അന്താരാഷ്‌ട്ര ഫുട്ബോള്‍ താരം  കളിക്കുന്നത്. വേനൽക്കാലത്ത് ബാഴ്‌സലോണയിൽ ചേർന്നതിന് ശേഷം സീസണിന്റെ ഭൂരിഭാഗവും ബെഞ്ചിലാണ് കെസ്സി ചെലവഴിച്ചത്, എന്നാൽ അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന് ഒരവസരം നല്‍കാന്‍ സാവി തീരുമാനിക്കുകയായിരുന്നു.

സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ സ്ഥാനത്ത് ഹോൾഡിംഗ് മിഡ്‌ഫീൽഡറായി കളിച്ച അദ്ദേഹം 67 മിനിറ്റിനുശേഷം ഹാംസ്ട്രിംഗ് പ്രശ്‌നം മൂലം പിച്ചില്‍ നിന്ന് കയറി.ലോകക്കപ്പ് തുടങ്ങുന്ന വരെ ബാഴ്സലോണക്ക് രണ്ടു മത്സരങ്ങള്‍ കളിക്കാന്‍ ഉണ്ട്.അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ മത്സരത്തില്‍ തോളിന്  സ്ഥാനഭ്രംശം വരുത്തിയ റോബര്‍ട്ടോയുടെ സേവനവും ബാഴ്സക്ക് ഒരു മാസത്തോള്ളം   ലഭിച്ചേക്കില്ല.

 

 

Leave a comment