European Football Foot Ball Top News

ഇതായിരിക്കും തന്‍റെ അവസാന ലോകക്കപ്പ് എന്ന സൂചന നല്‍കി ഡി ബ്രൂയ്ന

November 1, 2022

ഇതായിരിക്കും തന്‍റെ അവസാന ലോകക്കപ്പ് എന്ന സൂചന നല്‍കി ഡി ബ്രൂയ്ന

മാഞ്ചസ്റ്റർ സിറ്റിയും ബെൽജിയം സൂപ്പർതാരം കെവിൻ ഡി ബ്രൂയ്‌നും വരാനിരിക്കുന്ന ഫിഫ ലോകകപ്പ് തന്റെ അവസാനമായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കിയിരിക്കുന്നു. 2018ൽ  സെമിഫൈനലിലെത്തിയതാണ് ബെല്‍ജിയം ടീമിനൊപ്പം ഡി ബ്രൂയ്ന നേടിയ ഏറ്റവും വലിയ ലോകക്കപ്പ് നേട്ടം.ഇത് താരത്തിന്‍റെ മൂന്നാം ലോകക്കപ്പ് ആണ്.

The Nations League is unimportant' - Belgium star De Bruyne 'not looking forward' to UEFA tournament | Goal.com

“എന്റെ കുടുംബം ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കാണാന്‍ വരുന്നുണ്ട്.ഇതാദ്യമായാണ് എന്റെ കുട്ടികൾ ലോകകപ്പിന് എത്തുന്നത്. എനിക്ക് 31 വയസ്സുണ്ട്.നാല് വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.ഒരുപക്ഷെ ഇത് തന്നെ ആയിരിക്കും എന്‍റെ അവസാനത്തെ വേള്‍ഡ് കപ്പ്‌ ടൂര്‍ണമെന്‍റ്.”അദ്ദേഹം പറഞ്ഞു.മൊറോക്കോ, ക്രൊയേഷ്യ, കാനഡ എന്നിവർക്കൊപ്പം ലോകകപ്പിലെ ഗ്രൂപ്പ് എഫിലാണ് ബെൽജിയം. നവംബർ 23 ന് കാനഡയ്‌ക്കെതിരെ അവർ തങ്ങളുടെ പ്രചാരണത്തിന് തുടക്കമിടും.

Leave a comment