European Football Foot Ball Top News

ഒന്നാം സ്ഥാനം തിരികെപിടിക്കാന്‍ റയല്‍ മാഡ്രിഡ്‌

October 30, 2022

ഒന്നാം സ്ഥാനം തിരികെപിടിക്കാന്‍ റയല്‍ മാഡ്രിഡ്‌

ലാ ലിഗയിൽ തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ തട്ടകമായ സാന്‍യാഗോ ബെര്റി‍ണാബ്യൂവിലേക്ക് ജിറോണയെ സ്വാഗതം ചെയ്യാനിരിക്കുകയാണ് റയല്‍ മാഡ്രിഡ്‌.ഇന്നലെ നേടിയ വിജയം മൂലം ബാഴ്സ റയലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.അതിനാല്‍ ഇന്നത്തെ ജയം അവരെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെതിക്കും.അതേസമയം സീസണിലെ 11 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് മാത്രം നേടിയ ജിറോണ 18-ാം സ്ഥാനത്താണ്.

Real Madrid players celebrate Federico Valverde's goal against Barcelona on October 16, 2022

ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ, ഡാനി സെബല്ലോസ്, മരിയാനോ ഡയസ് എന്നിവരുടെ തിരിച്ചുവരവ് റയൽ മാഡ്രിഡിന് കരുത്തേകും.കരീം ബെൻസെമ, ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.ഡേവിഡ് അലബ, ഡാനി കാർവാജൽ, ഫെർലാൻഡ് മെൻഡി എന്നിവരും ആദ്യ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ആൻസലോട്ടിയുടെ റൊട്ടേഷന്റെ ഭാഗമായി ലീപ്‌സിഗിനെതിരായ ഇലവനിൽഇവര്‍ മൂന്നു പേരും കളിച്ചിരുന്നില്ല.ഇന്ത്യന്‍ സമയം എട്ടേമുക്കാലിന് ആണ് മത്സരം.

Leave a comment