European Football Foot Ball Top News

സാംപ്‌ഡോറിയയ്‌ക്കെതിരെ ഇന്‍റര്‍ മിലാന് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം

October 30, 2022

സാംപ്‌ഡോറിയയ്‌ക്കെതിരെ ഇന്‍റര്‍ മിലാന് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം

ശനിയാഴ്ച സാൻ സിറോയിൽ വെച്ച് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സാംപ്‌ഡോറിയ ടീമിനെതിരെ എതിരയാല്ലാത്ത മൂന്നു ഗോള്‍ വിജയം നേടി ഇന്‍റര്‍ മിലാന്‍.സ്റ്റെഫാൻ ഡി വ്രിജ്, നിക്കോളോ ബരെല്ല, ജോക്വിൻ കൊറിയ എന്നിവരുടെ ഗോളുകൾ സിമോൺ ഇൻസാഗിയുടെ ടീമിനെ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറ്റി വിട്ടു.

ആദ്യ പകുതിയില്‍ തന്നെ നേടിയ രണ്ടു ഗോളുകള്‍ ഇന്ററിന് കളിയില്‍ മേല്‍ക്കൈ നേടി കൊടുത്തു.88-ാം മിനിറ്റിൽ ഒരു ആശ്വാസ ഗോള്‍ കണ്ടെത്താന്‍ സാമ്പ്‌ഡോറിയക്ക് അവസരം ലഭിച്ചു എങ്കിലും ഇന്റർ ഗോൾകീപ്പർ ആന്ദ്രെ ഒനാന ഒരു മികച്ച സേവിലൂടെ ക്ലീന്‍ ചീട്ട് നിലനിര്‍ത്തി.അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ ചൊവ്വാഴ്ച ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിലേക്ക് പോയി നേരിടുക എന്നത് ആണ് ഇന്‍റര്‍ മിലാന്‍റെ അടുത്ത ദൗത്യം.

 

Leave a comment