European Football Foot Ball Top News

റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയെ വീണ്ടും രക്ഷപ്പെടുത്തി

October 30, 2022

റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയെ വീണ്ടും രക്ഷപ്പെടുത്തി

സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി 93-ാം മിനിറ്റിൽ നേടിയ ഗോളിൽ വലൻസിയയെ 1-0ന് തോൽപ്പിച്ച് ലാലിഗയിൽ റയൽ മാഡ്രിഡിനെ മറികടന്ന്  പോയിന്റ് നിലയിൽ താത്കാലിക ഒന്നാം സ്ഥാനം ബാഴ്‌സലോണ കരസ്ഥമാക്കി.മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമ്പോൾ, ബാഴ്‌സയുടെ റാഫിൻഹ ബോക്‌സിലേക്ക് നല്‍കിയ ചിപ്പ് പാസ് സ്വീകരിച്ച പോളിഷ് താരം തെറ്റൊന്നും വരുത്താതെ അത് വലയിലേക്ക് തിരിച്ചു വിട്ടതും ബാഴ്സ ഡഗ്ഔട്ടില്‍ ഒരു പൊട്ടിത്തെറി തന്നെ സംഭവിച്ചു.

മൂന്നു പോയിന്റ്‌ നേടി എങ്കിലും ടീമിന്‍റെ പ്രകടനം സാവിയെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ടാകും. ബാഴ്‌സലോണ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോസ്റ്റിനു മുന്നില്‍ ക്ലിനിക്കലാകാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.74-ാം മിനിറ്റിൽ ഫ്രാൻസ് ഡിഫൻഡർ ജൂൾസ് കൗണ്ടെ പരിക്കേറ്റ് പുറത്തായത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചു എങ്കിലും അത് കാര്യമായ കാര്യമല്ലെന്ന് സാവി പിന്നീട് വെളിപ്പെടുത്തി.

Leave a comment