EPL 2022 European Football Foot Ball Top News

വീണ്ടും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ലിവര്‍പൂള്‍

October 30, 2022

വീണ്ടും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ലിവര്‍പൂള്‍

ഇന്നലെ  രാത്രി ആൻഫീൽഡിൽ ലീഡ്‌സ് യുണൈറ്റഡ് ലിവർപൂളിനെ 2-1 ന് പരാജയപ്പെടുത്തിയിരിക്കുന്നു.ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ലിവര്‍പൂള്‍ നേരിട്ടിരിക്കുന്നത്.നാല് തുടര്‍ ലീഗ് തോല്‍വി നേരിട്ട ലീഡ്സ് യുണൈറ്റഡിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.

Liverpool 1, Leeds United 2: Man of the Match - The Liverpool Offside

അലിസന്‍റെ പിഴവ് മുതല്‍ എടുത്ത് നാലാം മിനുട്ടില്‍ തന്നെ ലീഡ് നേടി കൊണ്ട് റോഡ്രിഗോ ലീഡ്സിന് ലീഡ് നേടി കൊടുത്തു.10 മിനിറ്റിനുശേഷം ആൻഡി റോബർട്ട്‌സന്‍റെ ക്രോസില്‍ നിന്ന് ഗോള്‍ കണ്ടെത്താന്‍ സലക്ക്  കഴിഞ്ഞത് ലിവര്‍പൂളിനു വീണ്ടും നേരിയ ആശ്വാസം നേടി കൊടുത്തു.  ക്ലോപ്പിന്റെ ടീം മൊത്തം 22 ഗോളവസരങ്ങൾ സൃഷ്ടിച്ചു എന്നാല്‍ പരിക്ക് മൂലം പല താരങ്ങളുടെ സേവനം ലഭ്യം ആകാത്തത് ലിവര്‍പൂളിനു വലിയ ഒരു തിരിച്ചടി തന്നെ ആയി.മത്സരം സമനിലയിലേക്ക് പോകും എന്ന് തോന്നിച്ച നിമിഷങ്ങളില്‍  പാട്രിക് ബാംഫോർഡില്‍ നിന്നും പന്ത് സ്വീകരിച്ച് ഗോള്‍ നേടി  ക്രിസെൻസിയോ സമ്മർവില്ലെ ലീഡ്സിന് വളരെ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി കൊടുത്തു.

Leave a comment