European Football Foot Ball Top News

ഒരു ഗോളും മൂന്നു അസിസ്റ്റും ; ഡെംബെലെയുടെ അവിസ്മരണീയ പ്രകടനത്തില്‍ വിജയം നേടി ബാഴ്സലോണ

October 24, 2022

ഒരു ഗോളും മൂന്നു അസിസ്റ്റും ; ഡെംബെലെയുടെ അവിസ്മരണീയ പ്രകടനത്തില്‍ വിജയം നേടി ബാഴ്സലോണ

കാമ്പ് ന്യൂയില്‍ അത്ലറ്റിക്ക് ബിലിബാവോയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ.സമസ്ത മേഘലകളിലും മേല്‍ക്കൈ പുറത്തെടുത്ത ബാഴ്സലോണക്ക് വേണ്ടി,ഉസ്മാന്‍ ഡെംബെലെ,ലെവന്‍ഡോസ്ക്കി,ഫെറാന്‍ ടോറസ്,സെര്‍ജി റോബര്‍ട്ടോ എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.ഒരു ഗോളും മൂന്നു അസിസ്റ്റും നേടിയ ഡെംബെലെ ആണ് മത്സരത്തിലെ താരം.ക്ലീന്‍ ചീട്ടോടെ മൂന്നു പോയിന്റ്‌ എന്നത് സാവിക്ക് ആനന്ദം നല്‍കുമെങ്കിലും ഗാവി,റോബര്‍ട്ടോ എന്നിവര്‍ പരിക്ക് പറ്റി പുറത്തുപോയത് അദ്ദേഹത്തിനെ നേരിയ രീതിയില്‍ അലട്ടുന്നു.

പതിവിലും വിപരീതം ആയി നാല് മിഡ്ഫീല്‍ഡര്‍മാരെ കളിപ്പിച്ച സാവിയുടെ പദ്ധതി തുടക്ക നിമിഷത്തില്‍ തന്നെ ഫലം കണ്ടു തുടങ്ങി.ഇടത് വിങ്ങിലൂടെ ഡെംബെലെ അത്ലറ്റിക്കോ പ്രതിരോധത്തിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.22 മിനുട്ട് ആകുമ്പോഴേക്കും മൂന്നു ഗോളുകള്‍ നേടി കൊണ്ട് ബാഴ്സലോണ അത്ലറ്റിക്കോക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. വിജയം സുനിശ്ചിതം ആയതിനാല്‍  താരങ്ങളായ കെസ്സി, ടോറേ  എന്നിവര്‍ക്കും  സാവി കളിക്കാന്‍  അവസരം നല്‍കി.അടുത്ത  ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം വളരെ സമ്മര്‍ദം നിറഞ്ഞതും നിര്‍ണായകവും   ആയതിനാല്‍  ഈ ഒരു വിജയം ബാഴ്സ   കാമ്പില്‍  സന്തോഷവും ആത്മവിശ്വാസവും  പകരുന്നു.

Leave a comment