European Football Foot Ball Top News

ഡോർട്ട്മുണ്ട് സ്റ്റട്ട്ഗാർട്ടിനെ 5-0ന് തകർത്തു;ഇരട്ട ഗോളോടെ ബെല്ലിംഗ്ഹാം

October 22, 2022

ഡോർട്ട്മുണ്ട് സ്റ്റട്ട്ഗാർട്ടിനെ 5-0ന് തകർത്തു;ഇരട്ട ഗോളോടെ ബെല്ലിംഗ്ഹാം

സിഗ്നൽ ഇദുന പാർക്കില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് 5-0 ന് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനെ തകർത്തു.കഴിഞ്ഞയാഴ്ച ബുണ്ടസ്ലിഗ   ലീഡർമാരായ യൂണിയൻ ബെർലിനോട് തോറ്റ ആതിഥേയർ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മത്സരത്തില്‍ മേല്‍ക്കൈ നേടിയെടുത്തു.നിക്ലാസ് ഷൂലെയുടെ പാസിൽ നിന്ന് ബെല്ലിംഗ്ഹാം ആണ് ബോറൂസിയയുടെ അക്കൗണ്ട് തുറന്നത്‌.

Jude Bellingham leads the way as Borussia Dortmund hammer Stuttgart

അടുത്ത ഊഴം അസിസ്റ്റ് നല്‍കിയ ഷൂലെയുടെ ആയിരുന്നു.13 ആം മിനുട്ടില്‍ ഷൂലെയും നാല്‍പത്തിനാലാം മിനുട്ടില്‍ റെയ്നയും ഗോളുകള്‍ നേടിയതോടെ ആദ്യ പകുതിയില്‍ വ്യക്തമായ മുന്‍ തൂക്കത്തോടെ ആയിരുന്നു ഡോര്‍ട്ടുമുണ്ട് കളി അവസാനിപ്പിച്ചത്.ഇടവേളയ്ക്കുശേഷം നിര്‍ത്തിയിടത് നിന്ന് കളി ആരംഭിച്ച  ഡോർട്ട്മുണ്ട്  വീണ്ടും ബെലിംഗ്ഹാമിലൂടെ ലീഡ് വര്‍ധിപ്പിച്ചു.റാഫേൽ ഗ്വെറിറോയുടെ കട്ട്ബാക്കിൽ ടാപ്പ് ഇന്‍ ഗോളോടെ യുവ താരം ആയ  യൂസൗഫ മൗക്കോക്കോയും  സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ ഡോര്‍ട്ടുമുണ്ട് അവരുടെ ഗോള്‍ വേട്ട അവസാനിപിച്ചു.  ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന ബോറൂസിയ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ ജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് അവസാനിപ്പിച്ചിരിക്കുന്നത്.

Leave a comment