EPL 2022 European Football Foot Ball Top News

റൊണാള്‍ഡോയോടുള്ള മോശം പെരുമാറ്റം ; എറിക് ടെൻ ഹാഗിനെ ” കോമാളി ” എന്ന് മുദ്രകുത്തി കെവിൻ പീറ്റേഴ്‌സൺ

October 22, 2022

റൊണാള്‍ഡോയോടുള്ള മോശം പെരുമാറ്റം ; എറിക് ടെൻ ഹാഗിനെ ” കോമാളി ” എന്ന് മുദ്രകുത്തി കെവിൻ പീറ്റേഴ്‌സൺ

ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഉള്ള മോശം പെരുമാറ്റം മുന്‍നിര്‍ത്തി ഇഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇന്സ്റഗ്രാമിലൂടെ ശകാരിച്ചു. നടന്നുകൊണ്ടിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് പിന്തുണ നല്‍കുന്നതിനായി യുണൈറ്റഡ് പല  ക്രിക്കറ്റ് താരങ്ങളുടെ ചിത്രം ഇന്സ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇതിനെതിരെ ആണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം രംഗത്ത് വന്നത്.ഈ സീസണിൽ റൊണാൾഡോയോട് പെരുമാറിയതിന്റെ പേരിൽ മാനേജർ എറിക് ടെൻ ഹാഗിനെ ഒരു “കോമാളി” എന്ന് മുദ്രകുത്തി, പോസ്റ്റ് നീക്കം ചെയ്യാൻ പീറ്റേഴ്സൺ യുണൈറ്റഡിന് നിർദ്ദേശം നൽകി.”ദയവായി എന്‍റെ ഫോട്ടോ ഇതില്‍ നിന്ന് മാറ്റുക.നമ്മുടെ കാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനെ പൂർണ്ണമായും അനാദരിക്കുന്ന ഒരു കോമാളി നിയന്ത്രിക്കുന്ന ഒരു ക്ലബ്ബുമായി എനിക്ക് ഒരു കൂട്ടുകെട്ട് വേണ്ട.ക്രിസ്റ്റ്യാനോയാണ് ബോസ്.ഉടന്‍ തന്നെ ആ കോമാളി ഉണരണം.”  ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Leave a comment