European Football Foot Ball Top News

കോപ ട്രോഫി വിജയത്തിന് പിന്നാലെ ഗോൾഡൻ ബോയ് അവാർഡും നേടി ഗാവി

October 22, 2022

കോപ ട്രോഫി വിജയത്തിന് പിന്നാലെ ഗോൾഡൻ ബോയ് അവാർഡും നേടി ഗാവി

2022-ലെ ഗോൾഡൻ ബോയ് ട്രോഫി ബാഴ്‌സലോണ താരം ഗാവിക്ക്.കഴിഞ്ഞ സീസണിലെ പ്രകടനത്തിന് പാരീസിൽ നടന്ന 2022 കോപ ട്രോഫിയും  18-കാരൻ ആണ്  നേടിയത്.മുൻ ബോസ് റൊണാൾഡ് കോമന്റെ കീഴിൽ 2021 ഓഗസ്റ്റിൽ ലാ ബ്ലൂഗ്രാന അരങ്ങേറ്റം കുറിച്ചതിന് ശേഷം, ക്യാമ്പ് നൗവിൽ നടന്ന തന്റെ ആദ്യ സീനിയർ കാമ്പെയ്‌നിൽ ഗവി നിരവധി റെക്കോർഡുകൾ തകർത്തു.

ലാ ലിഗയിലെ 34 മത്സരങ്ങൾ ഉൾപ്പെടെ 47 മത്സരങ്ങളിൽ കളിച്ച  അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ സീനിയർ സ്പാനിഷ് താരം എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ തവണ ബാഴ്സലോണയുടെ തന്നെ താരമായ പെഡ്രിയാണ് ഈ ബഹുമതി സ്വന്തമാക്കിയത്.ബുണ്ടസ്‌ലിഗ ജോഡികളായ ജൂഡ് ബെല്ലിംഗ്ഹാം, ജമാൽ മുസിയാല എന്നിവരും  ഗോൾഡൻ ബോയ് ബഹുമതിക്ക് വേണ്ടി മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചത്.

Leave a comment