EPL 2022 European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് അഞ്ചാമനും നാലാമനും തമ്മിലുള്ള പോരാട്ടം

October 22, 2022

പ്രീമിയര്‍ ലീഗില്‍ ഇന്ന് അഞ്ചാമനും നാലാമനും തമ്മിലുള്ള പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേര്‍ക്കുന്നേര്‍.മിഡ്‌വീക്കിൽ ബ്രെന്റ്‌ഫോർഡിനോട് ബ്ലൂസ് 0-0 സമനിലയിൽ പിരിഞ്ഞപ്പോള്‍  അതേസമയം എറിക് ടെൻ ഹാഗിന്റെ ടീം ടോട്ടൻഹാമിനെ 2-0ന് തോല്‍പ്പിച്ചിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് മത്സരം.

Fred celebrates scoring for Manchester United against Tottenham Hotspur on October 18, 2022

പ്രീമിയര്‍ ലീഗില്‍ ചെല്‍സി  നാലാം സ്ഥാനത്തും യുണൈറ്റഡും അഞ്ചാം സ്ഥാനത്തും ആയതിനാല്‍ നല്ലൊരു പോരാട്ടം തന്നെ ഇരുകൂട്ടരും ഇന്നത്തെ മത്സരത്തില്‍ പുറത്തെടുക്കും എന്ന് കരുതുന്നു.പുതിയ മാനേജര്‍ ആയ പോട്ടറുടെ വരവോടെ ചെല്‍സി അവരുടെ ശനിദശ മറികടന്നിരിക്കുന്നു.ലീഗിലും യൂറോപ്പ്യന്‍ ചാമ്പ്യന്‍സ് ലീഗിലും തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ചെല്‍സി ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്.സ്ഥിരതക്ക് വേണ്ടി പാടുപ്പെടുന്ന യുണൈറ്റഡിനെ എഴുതി തള്ളാന്‍ ചെല്‍സിക്ക് കഴിയില്ല.ലിവര്‍പൂള്‍,ആഴ്സണല്‍,കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാം എന്നിവരെ തറപറ്റിച്ച ഡെവിള്‍സ് ടീം വളരെ പതിയെ ആണെങ്കിലും തങ്ങളുടെ ഫോം കണ്ടെത്തി വരുന്നുണ്ട്.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ടോപ്‌ ഫോര്‍ എന്ന ലക്ഷ്യത്തിലെത്താന്‍ റെഡ് ഡെവിള്‍സിന് കഴിഞ്ഞേക്കും.

Leave a comment