Cricket cricket worldcup Cricket-International Top News

പാകിസ്ഥാന്‍ ബൗളിംഗ് വലിയ തലവേദന തന്നെയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ

October 22, 2022

author:

പാകിസ്ഥാന്‍ ബൗളിംഗ് വലിയ തലവേദന തന്നെയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ

പാകിസ്ഥാന്റെ കരുത്തുറ്റ ബൗളിംഗ് നിര വലിയ തലവേദന തന്നെയെന്ന് ടി20 ലോകകപ്പിന് മുന്നെ തുറന്നുസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി നയിക്കുന്ന ബൗളിംഗ് ആക്രമണം ലോകത്തിലെ ഏല്ലാ ബാറ്റിംഗ് നിരയുടെയും പേടി സ്വപ്നമാണ്. ഷഹീന്‍റെ പന്തുകളെ ചെറുക്കാന്‍ പ്രത്യേക പരിശീലനമാണ് ടീം ഇന്ത്യ നടത്തുന്നത്.

പാക് ബൗളര്‍മാര്‍ ഭീഷണിയാവും. തിരികെ പ്രതിരോധം ഞങ്ങളുമുയര്‍ത്തും. കഠിന പരിശ്രമത്തിലൂടെ വെല്ലുവിളിയെല്ലാം മറികടക്കും. ടീം സമ്മര്‍ദത്തിലല്ല. മികവ് കാട്ടുകയും കിരീടം നേടുകയും കിരീടം നേടുകയും ചെയ്യുക വലിയ വെല്ലുവിളിയാണ്. ഇന്ത്യയെ പോലൊരു ടീമിനെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് ആരാധകര്‍ക്ക്. ഈ ടി20 ലോകകപ്പ് കിരീട കാത്തിരിപ്പ് അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷ. കാലാവസ്ഥാ ഓരോ മിനുറ്റിലും മാറിമറിയുകയാണ്. പ്ലേയിംഗ് ഇലവന്‍ നാളെ രാവിലെ മാത്രമേ തീരുമാനമാക്കുകയുള്ളൂ. കാലാവസ്ഥയ്ക്ക് അനുസരിച്ചിരിക്കും അന്തിമ തീരുമാനമെന്നും രോഹിത് പറഞ്ഞു.

മെല്‍ബണിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തെത്തിത്തുടങ്ങിയിട്ടുണ്ട്. മത്സരത്തിന് 60 ശതമാനം മഴ സാധ്യത നേരത്തെ പ്രവചിച്ചിരുന്നെങ്കില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ ആകാശമാണ് മെല്‍ബണില്‍ എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

Leave a comment