European Football Foot Ball Top News

ഫ്രേയ്ബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് മ്യൂണിക്ക്

October 17, 2022

ഫ്രേയ്ബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് മ്യൂണിക്ക്

ഞായറാഴ്ച നടന്ന ബുണ്ടസ്‌ലിഗ മത്സരത്തില്‍ ഫ്രീബർഗിനെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ഫ്രേയ്ബര്‍ഗ് നിലവില്‍ മൂന്നാം സ്ഥാനത്താണ്.നിലവില്‍ ബയേണ്‍ മ്യൂണിക്ക് നാല് പോയിന്‍റിന് യൂണിയന്‍ ബെര്‍ലിന്റെ പിന്നില്‍ ആണ്.

കഴിഞ്ഞയാഴ്ച ഡോർട്ട്മുണ്ടുമായി 2-2ന് സമനില വഴങ്ങിയ ബയേൺ തുടക്കത്തില്‍ തന്നെ സെർജ് ഗ്നാബ്രിയിലൂടെ ലീഡ് നേടി.ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ മാക്സിം ചൂപ്പോ-മോട്ടിംഗും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.അവസാന തോല്‍വി ഓഗസ്റ്റിൽ നേരിട്ട ഫ്രേയ്ബർഗിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് ലക്ഷ്യത്തിലെത്താൻ പോലും  കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ കളി നിര്‍ത്തിയ ഇടത്ത് നിന്ന് പുനരാരംഭിച്ച ബയേണിനു വേണ്ടി സാനെ,സാഡിയോ മാനെ,മാർസെൽ സാബിറ്റ്സർ എന്നിവര്‍ സ്കോര്‍ പട്ടികപൂര്‍ത്തിയാക്കി.

Leave a comment