EPL 2022 European Football Foot Ball Top News

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്സണല്‍

October 16, 2022

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്സണല്‍

ലീഗില്‍ ഇതുവരെ ഒരു തോല്‍വി മാത്രം നേരിട്ട ആഴ്സണല്‍ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര  മണിക്ക് ലീഡ്‌സ് യുണൈറ്റഡുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു.ഗണ്ണേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ ലീഡ്സ് ഒമ്പത് പോയിന്റുമായി 14-ാം സ്ഥാനത്താണ്.ലീഡ്സ് യുണൈറ്റഡ് അവസാനമായി പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വിജയം നേടിയത് ഓഗസ്റ്റില്‍ ചെല്‍സിക്കെതിരെ ആയിരുന്നു.

Arsenal's Gabriel Martinelli celebrates scoring their first goal with Takehiro Tomiyasu, Granit Xhaka, William Saliba and Bukayo Saka on October 8, 2022

ഇത്രയും കാലം ആഴ്സണലിന് വലിയ പരീക്ഷണങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞ വിമർശകർക്ക് ഉള്ള മറുപടി ആയിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ ലിവര്‍പൂളിനെതിരായ വിജയം.ഈ ഒരു വിജയത്തോടെ ആഴ്സണല്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗിലെ ആധിപത്യം തകര്‍ക്കും എന്ന് ആരാധകര്‍ ഉറച്ച്  വിശ്വസിക്കുന്നു.ഇന്നത്തെ സിറ്റി – ലിവര്‍പൂള്‍ മത്സരത്തില്‍ മൂന്നു പോയിന്റ് നേടാന്‍ സിറ്റിക്ക് കഴിഞ്ഞില്ല എങ്കില്‍ അവരുമായുള്ള ദൂരം വര്‍ധിപ്പിക്കാന്‍ ആഴ്സണലിനെ ഇത് സഹായിച്ചേക്കും.

Leave a comment