European Football Foot Ball Top News

റയലിന് തിരിച്ചടി ; എൽ ക്ലാസിക്കോയില്‍ കോർട്ടോയ്‌സ് കളിച്ചേക്കില്ല

October 15, 2022

റയലിന് തിരിച്ചടി ; എൽ ക്ലാസിക്കോയില്‍ കോർട്ടോയ്‌സ് കളിച്ചേക്കില്ല

സയാറ്റിക്ക നാഡിയിലെ വേദനയിൽ നിന്ന് ഇതുവരെ കരകയറാത്തതിനാൽ റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോയിസിന് എൽ ക്ലാസിക്കോ നഷ്ടമാകും. ഈ ശനിയാഴ്ച മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ വീണ്ടും ടീമിൽ ചേരുമെന്ന് കോർട്ടോയിസ് പ്രതീക്ഷിച്ചിരുന്നു, എന്നാൽ അദേഹത്തിനു ഇപ്പോഴും മുതുകിലെ വേദന മാറിയിട്ടില്ല, അദ്ദേഹത്തിന് കുറച്ച് സമയം കൂടി ആവശ്യമാണ്.

Real Madrid v RB Leipzig: Group F - UEFA Champions League

ബാക്കപ്പ് ഗോൾകീപ്പർ ആൻഡ്രി ലുനിൻ പകരം ടീമിലെത്തും. കോർട്ടോയിസ് പുറത്തായത് മുതൽ റയല്‍ വല കാക്കുന്ന ലുനിന്‍ അത്ര നിലവാരം ഉള്ള പ്രകടനം അല്ല കാഴ്ചവെക്കുന്നത്. എന്നാൽ കോച്ച് കാർലോ ആൻസലോട്ടിക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും അവന്റെ കഴിവിലും ഗുണനിലവാരത്തിലും വിശ്വസിക്കുകയല്ലാതെ മറ്റ് മാർഗമില്ല.ലൂണിനെ സംരക്ഷിക്കാൻ റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയ്ക്ക് മികച്ച പ്രകടനം നടത്തേണ്ടി വരും, അതിനാൽ ആൻസെലോട്ടി തന്റെ ലൈനപ്പ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണണം.

Leave a comment