EPL 2022 European Football Foot Ball Top News

അവസാന സ്ഥാനത് നിന്ന് കരകയറാന്‍ ലെസ്റ്റര്‍ സിറ്റി

October 15, 2022

അവസാന സ്ഥാനത് നിന്ന് കരകയറാന്‍ ലെസ്റ്റര്‍ സിറ്റി

ക്രിസ്റ്റൽ പാലസിനെ കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ അടിത്തട്ടിൽ നിന്ന് കയറാനുള്ള ശ്രമം തുടരും.ഈ സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലെസ്റ്റര്‍ വെറും നാല് പോയിന്‍റോടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ്.അതേസമയം ക്രിസ്റ്റല്‍ പാലസ് അഞ്ചു പോയിന്‍റോടെ ലീഗില്‍ പതിനഞ്ചാം സ്ഥാനത് തുടരുന്നു.ഇന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leicester City manager Brendan Rodgers on September 17, 2022

നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരായ ഹോം ഗ്രൗണ്ടിലെ 4-0 നു ഒരു സര്‍പ്രൈസ് വിജയം നേടിയതോടെ ഒരു നേരിയ പ്രതീക്ഷ ലഭിച്ചിരുന്നു എങ്കിലും അതിനുശേഷം ബോണ്‍ മൌത്തിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് വീണ്ടും ലെസ്റ്റര്‍ തോല്‍വി നേരിട്ടു. ചരിത്രപരമായി പലസിനെതിരെ ലെസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡ്‌ മികച്ചതയാത് നേരിയ പ്രതീക്ഷ  അവര്‍ക്ക് നല്‍കുന്നു.തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആവാതെ പാടുപ്പെട്ട പാലസിന് കഴിഞ്ഞ മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി കൊണ്ട് നേടിയ വിജയം വളരെ അധികം ആത്മവിശ്വാസം നല്‍കുന്നു.

Leave a comment