European Football Foot Ball Top News

പോര്‍ട്ടോ – ലേവര്‍കുസന്‍ പോരാട്ടം ഇന്ന് ;ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം

October 12, 2022

പോര്‍ട്ടോ – ലേവര്‍കുസന്‍ പോരാട്ടം ഇന്ന് ;ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം

എതിരാളികളായ ബയേർ ലെവർകൂസനും പോർട്ടോയും ബുധനാഴ്ച വീണ്ടും ഏറ്റുമുട്ടുന്നു, ചാമ്പ്യൻസ് ലീഗിലെ അവസാന 16-ലേക്കുള്ള മുന്നേറ്റം നടത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം ആണ്.മൂന്നു പോയിന്റ്‌ വീതം ഉള്ള പോര്‍ട്ടോയും ലെവര്‍കുസനും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്താണ്.കഴിഞ്ഞ തവണ ഇരുഅവ്രും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം പോര്‍ട്ടോ അവരുടെ കാണികളുടെ മുന്നില്‍ സ്വന്തമാക്കിയിരുന്നു.അതിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള തീരുമാനത്തില്‍ ആണ് ലെവര്‍കുസന്‍.

Bayer Leverkusen boss Xabi Alonso on October 8, 2022

 

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബയേര്‍ ഹോം ഗ്രൗണ്ട്  ബേ അരീനയില്‍ വെച്ചാണ് മത്സരം.അഭ്യന്തര ലീഗില്‍ പോര്‍ട്ടോ മികച്ച ഫോമില്‍ ആണ് എങ്കിലും ബയേര്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് പതിനഞ്ചാം സ്ഥാനത് ആണ്.മോശം ഫോം കണക്കില്‍ എടുത്ത് ലെവർകൂസൻ മുൻ കോച്ച് ജെറാർഡോ സിയോണുമായി വേർപിരിഞ്ഞു.മുന്‍ ബയേണ്‍ – റയല്‍ ഇതിഹാസം ക്സാബി അലോണ്‍സോ ആണ് നിലവില്‍ ലെവര്‍കുസന്റെ മാനേജര്‍.

Leave a comment