European Football Foot Ball Top News

മറ്റൊരു ചെല്‍സി – മിലാന്‍ പോരാട്ടം ഇന്ന് ; വിജയം ആവര്‍ത്തിക്കാന്‍ ബ്ലൂസ്

October 11, 2022

മറ്റൊരു ചെല്‍സി – മിലാന്‍ പോരാട്ടം ഇന്ന് ; വിജയം ആവര്‍ത്തിക്കാന്‍ ബ്ലൂസ്

ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ സാൻ സിറോയിലേക്ക് പോകുമ്പോൾ, എസി മിലാനെ വീണ്ടും തോല്‍പ്പിച്ച് ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ചെല്‍സി.കഴിഞ്ഞയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സീരി എ വമ്പന്മാർക്കെതിരെ ബ്ലൂസ് 3-0 വിജയം രേഖപ്പെടുത്തി.ചാമ്പ്യന്‍സ് ലീഗിലെ ചെല്‍സിയുടെ ആദ്യ വിജയം ആയിരുന്നു അത്.ചെല്‍സി രണ്ടും മിലാന്‍ മൂന്നും സ്ഥാനത്താണ് നിലവില്‍.റെഡ് ബുൾ സാൽസ്ബർഗ് ആണ് ഒന്നാം സ്ഥാനത് തുടരുന്നത്.

Chelsea players celebrate Wesley Fofana's goal against AC Milan on October 5, 2022

ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെ 3-0 ന് വിജയം നേടിയ ചെല്‍സി കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയം നേടിയിരുന്നു.പുതിയ കോച്ചിനെ  താരങ്ങള്‍ വിശ്വസിച്ച് തുടങ്ങി എന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഇത്.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും  ഇന്നത്തെ മത്സരത്തില്‍ ഹോം ഗ്രൗണ്ട് പിന്തുണ ലഭിക്കുന്ന മിലാനെ തടയുക എന്നത് അത്ര എളുപ്പം ആവില്ല ചെല്‍സിക്ക്.കഴിഞ്ഞ മത്സരത്തില്‍ യുവന്‍റ്റസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച മിലാനും കടുത്ത ആത്മവിശ്വാസത്തില്‍ ആണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.

 

 

Leave a comment