European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ വീണ്ടെടുക്കാന്‍ യുവന്‍റ്റസ്

October 11, 2022

ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ വീണ്ടെടുക്കാന്‍ യുവന്‍റ്റസ്

ടൂറിനിൽ കണ്ടുമുട്ടിയ ആറ് ദിവസത്തിന് ശേഷം, ഗ്രൂപ്പ് എച്ച് എതിരാളികളായ മക്കാബി ഹൈഫയും യുവന്റസും ചൊവ്വാഴ്ച സാമി ഓഫർ സ്റ്റേഡിയത്തിൽ വീണ്ടും ഒത്തുചേരുന്നു, ഇരു ടീമുകളുടെയും ചാമ്പ്യൻസ് ലീഗ് ഭാവി അനിശ്ചിതത്തില്‍ ആണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തേകാലിന് ആണ് ഇരു കൂട്ടരും ഏറ്റ്മുട്ടുന്നത്.

Juventus' Dusan Vlahovic celebrates scoring against Maccabi Haifa on October 5, 2022

യുവന്‍റ്റസ്  അവരുടെ അവസാന ഏഴ് ഔട്ടിംഗുകളിൽ നാലെണ്ണം പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ ആഴ്ച അവർ മക്കാബി ഹൈഫയേ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണെങ്കില്‍  ബെന്‍ഫിക്കക്കും പിഎസ്ജിക്കും ആണ് മേല്‍ക്കൈ.ഇനിയുള്ള മത്സരത്തില്‍ തോല്‍വികള്‍ ഒഴിവാക്കുകയും തുടര്‍ച്ചയായ ജയങ്ങളും നേടിയാല്‍ മാത്രമേ യുവേക്ക് ഇനി പ്രതീക്ഷയുള്ളൂ.സീരി എ യിലും മോശം ഫോമില്‍ ഉള്ള യുവേ നിലവില്‍ എട്ടാം സ്ഥാനത്താണ്.കഴിഞ്ഞ ലീഗ് മത്സരത്തില്‍ എസി മിലാനെതിരെ രണ്ടു ഗോള്‍ തോല്‍വി വഴങ്ങിയിട്ടുള്ള വരവാണ് ഓള്‍ഡ്‌ ലേഡീസ്.

Leave a comment