പെനാൽറ്റി സ്കോർ ചെയ്യുന്നതിനിടെ പൗലോ ഡിബാലയ്ക്ക് പരിക്ക്, 2022 ലോകകപ്പ് സംശയത്തില്‍
ഞായറാഴ്ച ലെസെയ്ക്കെതിരായ 2-1 വിജയത്തിൽ റോമയ്ക്കായി സ്കോർ ചെയ്യുന്നതിനിടെ പൗലോ ഡിബാലയ്ക്ക് പരുക്ക് പറ്റിയിരുന്നു.ഉടനെ തന്നെ താരത്തിനെ മോറീഞ്ഞോ സബ് ചെയ്തു. മത്സരശേഷം ഡിബാലയുടെ പരുക്കിൽ മൗറീഞ്ഞോ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഡിബാല കളിക്കുന്ന കാര്യം ഇതോടെ സംശയത്തില്‍ ആയിരിക്കും എന്ന് മൗറീഞ്ഞോയുടെ അഭിപ്രായപ്പെട്ടു.”ഞാന്‍ ഒരു ഡോക്ടര്‍ ഒന്നും അല്ല,എന്നാല്‍ ഇത്ര കാലത്തെ എന്റെ പ്രവര്‍ത്തി വെച്ചു എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയും.ഡിബാലയുടെ പരിക്ക് വളരെ സാരം ഉള്ളത് തന്നെ ആണ്.”മത്സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.യുവന്റ്റസില്‍ നിന്ന് റോമയിലെക്ക് എത്തിയതിന് ശേഷം താരം മികച്ച ഫോമില്‍ ആണ്.11 ഔട്ടിംഗുകളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ താരം മോറീഞ്ഞോയുടെ ടീമിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ്.






































