സെൽറ്റ വിഗോ വിജയത്തിന് ശേഷം ബാഴ്‌സലോണയുടെ ഫോമിൽ സാവി നിരാശ പ്രകടിപ്പിച്ചു
സെൽറ്റ വിഗോയ്‌ക്കെതിരെ പെഡ്രിയുടെ ഗോളില്‍ ബാഴ്സ വിജയം നേടി.വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് അവര്‍ തിരികെയെത്തി , എങ്കിലും ബാഴ്സയുടെ നിലവിലെ പ്രകടനങ്ങള്‍ ഹെഡ് കോച്ച് സാവിക്ക് ആശങ്ക നല്‍കുന്നു .അടുത്ത വാരാന്ത്യത്തിൽ എൽ ക്ലാസിക്കോ മത്സരത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പ് ഇന്റർ മിലാനുമായി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു തയ്യാര്‍ എടുക്കുകയാണ് ബാഴ്സലോണ.
“രണ്ടാം പകുതി വളരെ മോശം ആയിരുന്നു.ഞങ്ങള്‍ക്ക് വരെ സമ്മര്‍ദത്തില്‍ ആക്കാന്‍ കഴിഞ്ഞില്ല.അവര്‍ ഞങ്ങളെക്കായിലും മാനസികമായി മുന്‍തൂക്കം കളിയില്‍ കാണിച്ചു. ഞങ്ങള്‍ക്കെതിരെ പല മികച്ച അവസരങ്ങളും അവര്‍ സൃഷ്ട്ടിച്ചു. മൂന്നാഴ്ച മുമ്പ് ബാഴ്സലോണ എന്ന ക്ലബ് എല്ലാ മേഘലയിലും മികച്ച് നിന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ തളര്‍ന്നിരിക്കുന്നു.”സാവി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. നന്നായി കളിക്കാന്‍ കഴിയാത്ത ദിനങ്ങളില്‍ പോലും മൂന്നു പോയിന്റ് നേടി കളം വിടണം എന്ന മനോഭാവം താരങ്ങള്‍ക്ക് വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































