EPL 2022 European Football Foot Ball Top News

സതാംട്ടനെതിരെ സിറ്റിക്ക് നാല് ഗോള്‍ വിജയം

October 9, 2022

സതാംട്ടനെതിരെ സിറ്റിക്ക് നാല് ഗോള്‍ വിജയം

സതാംട്ടനെതിരെ ഇന്നലത്തെ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ആഴ്സണലിനെക്കാള്‍ രണ്ടു പോയിന്റ്‌ ലീഡ് നിലവില്‍ സിറ്റിക്ക് ഉണ്ട്.ഇന്ന് ആഴ്സണല്‍ – ലിവര്‍പൂള്‍ മത്സരം മാഞ്ചസ്റ്റര്‍ സിറ്റിക്ക് വളരെ നിര്‍ണായകം ആണ്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ 20 ഗോളുകൾ നേടിയ സിറ്റിക്ക് വേണ്ടി ഇരുപതാം മിനുട്ടില്‍ തന്നെ ജോവ കാന്‍സെലോ ലീഡ് നല്‍കി.ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് മുന്നേ ഫോഡനും സ്കോര്‍ പട്ടികയില്‍ ഇടം നേടി.

Man City vs Southampton LIVE score and goal updates with Haaland, Cancelo,  Foden and Mahrez goals - Manchester Evening News

രണ്ടാം പകുതിയില്‍ സിറ്റിക്ക് വേണ്ടി റിയാദ് മാഹ്റെസ്,എര്‍ലിംഗ് ഹാലണ്ട് എന്നിവരും ഗോള്‍ കണ്ടെത്തി.ലീഗിൽ തുടർച്ചയായ നാലാമത്തെ ഹോം ഹാട്രിക്ക് തേടിയിറങ്ങിയ ഹാലാൻഡിന് ഒരു ഗോള്‍ മാത്രം നേടി തൃപ്തിപ്പെടെണ്ടി വന്നു..കളിയുടെ ഏത് നിമിഷത്തിലും സിറ്റിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ സതാംട്ടണ് കഴിഞ്ഞില്ല. തങ്ങള്‍ക്കെതിരെ  എല്ലാ മേഘലയിലും വളരെ നിലവാരം കൂടിയ ഫുട്ബോള്‍ ആണ് സിറ്റി  പുറത്തെടുത്തത് എന്ന് സതാംട്ടന്‍ മാനേജര്‍ മത്സരശേഷം പറഞ്ഞു

Leave a comment