European Football Foot Ball Top News

മാർട്ടിൻ സുബിമെൻഡി റിയൽ സോസിദാദുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

October 7, 2022

മാർട്ടിൻ സുബിമെൻഡി റിയൽ സോസിദാദുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

ദിയാരിയോ എഎസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബാഴ്സ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയ സുബിമെൻഡി റയല്‍ സോസിദാദുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുകയാണ്., 2027 വരെ താരം ക്ലബില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നു.നിർണ്ണായകമായി, അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 60 മില്യൺ യൂറോയിൽ അതേപടി നിലനിൽക്കും.റിലീസ് ക്ലോസ് ഉയര്‍ത്താതത് താരത്തിനെ വിറ്റ് ബിസിനസ് നടത്തുന്നത് ആണ് സോസിദാദിന്റെ ലക്ഷ്യം എന്നും അഭിപ്രായങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നുണ്ട്.

The millionaire figure that will ask the Real Sociedad by Zubim...

സെർജിയോ ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനെ തിരയുന്ന ബാഴ്സയുടെ സാധ്യത ലിസ്റ്റില്‍ മുന്‍ നിരക്കാരില്‍ ഒരാള്‍ ആണ്  സുബിമെൻഡി.ക്ലബ് മാനേജ്മെന്റിന് പ്രീമിയര്‍ ലീഗ് താരങ്ങളെ കൊണ്ടുവരാന്‍ ആണ് താല്‍പര്യം എങ്കിലും സാവിക്ക് സുബിമെൻഡിയില്‍ വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്.എന്നാല്‍  സുബിമേന്‍ഡിക്ക്  ബാഴ്സയിലെക്ക് പോകുന്നതിനു പകരം മറ്റ് ലീഗുകളില്‍ ഒരു കൈ പയറ്റാന്‍ ആണ് താല്‍പര്യം.

Leave a comment