European Football Foot Ball Top News

സീസണിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം അവിസ്മരണീയമാക്കി ചെല്‍സി

October 6, 2022

സീസണിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം അവിസ്മരണീയമാക്കി ചെല്‍സി

ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ എസി മിലാനെ 3-0 ന് തോൽപ്പിച്ച് ചെൽസി ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയം നേടി.വിജയത്തോടെ ലീഗ് പട്ടികയില്‍ അവസാന സ്ഥാനത് ആയിരുന്ന ചെല്‍സി രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ആദ്യ പകുതിയില്‍ തന്നെ സമ്മര്‍ സൈനിങ്ങ് ആയ ഡിഫൻഡർ വെസ്ലി ഫൊഫാനയാണ് ചെല്‍സിക്ക് വേണ്ടി ലീഡ് നേടി കൊടുത്തത്.

Chelsea player ratings vs AC Milan: New Blues' Fofana and Aubameyang net as  James dominates Rossoneri

രണ്ടാം പകുതിയില്‍ പിയറി-എമെറിക്ക് ഔബമെയാങ്, റീസ് ജെയിംസ് എന്നിവർ ചെൽസിയുടെ ലീഡ് ഉയർത്തി.മത്സരം തുടങ്ങി മിനുട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ നിരവധി  അവസരങ്ങൾ അടിച്ചേൽപ്പിച്ച് ചെൽസി മിലാനെ നേരത്തെ തന്നെ സമ്മർദത്തിലാക്കിയിരുന്നു.പേരില്‍ മാത്രം കരുത്തര്‍ ആയ മിലാന് മത്സരത്തില്‍  ചെല്‍സിക്ക് മറുപടി നല്‍കാന്‍ കഴിയാതെ പാടുപ്പെട്ടു. തന്‍റെ ടീം സമ്മര്‍ദം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നും ചെല്‍സിയുടെ കൃത്യതയാര്‍ന്ന പ്ലാനിന് മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയാതെ പോയി കൂടാതെ ഇന്ന് തങ്ങളുടെ ദിവസം ആയിരുന്നില്ല  എന്നും  മത്സരശേഷം മിലാന്‍ ഹെഡ് കോച്ച് പിയോളി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment