European Football Foot Ball Top News

കരുത്ത് തെളിയിച്ച് ഡോര്‍ട്ടുമുണ്ട് !!!

October 6, 2022

കരുത്ത് തെളിയിച്ച് ഡോര്‍ട്ടുമുണ്ട് !!!

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി മത്സരത്തിൽ ആതിഥേയരായ സെവിയ്യയെ 4-1 ന് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് ഗ്രൂപ്പ് ജി പോയിന്റ്‌ പട്ടികയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തി.ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇതുവരെ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടിയ റാഫേൽ ഗ്വെയ്‌റോ ആണ് ഡോര്‍ട്ടുമുണ്ടിനു ലീഡ് നേടി കൊടുത്തത്.

Jude Bellingham captains Borussia Dortmund and stars in win over Sevilla |  The Independent

രണ്ടാം പകുതി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ ജൂഡ് ബെല്ലിംഗ്‌ഹാമും കരീം അദേമിയും ഗോളുകള്‍ കണ്ടെത്തിയതോടെ രണ്ടാം പകുതിയില്‍ തിരിച്ചു വരാം എന്ന സെവിയ്യയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു തരിപ്പണം ആയി.കളി പുനരാരംഭിച്ച് ആറ് മിനിറ്റിനുശേഷം സെവിയ്യയുടെ യൂസഫ് എൻ-നെസിരി ഒരു ഗോള്‍ നേടി സ്പാനിഷ് ക്ലബിന് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും ശക്തമായ രീതിയില്‍ അവരെ ഡോര്‍ട്ടുമുണ്ട് പ്രതിരോധിച്ചിട്ടു.75 ആം മിനുട്ടില്‍  ഡോര്‍ട്ടുമുണ്ടിനു വേണ്ടി നാലാം ഗോള്‍ നേടി കൊണ്ട്    ജൂലിയൻ ബ്രാൻഡും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.വരുന്ന വാരാന്ത്യത്തില്‍ ശക്തര്‍ ആയ ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ്ലിഗയില്‍ നേരിടാന്‍ ഇരിക്കുന്ന ബോറൂസിയക്ക് സെവിയ്യക്ക് മേല്‍ നേടിയ ഈ വന്‍ വിജയം മികച്ച ആത്മവിശ്വാസം ആണ്  നല്‍കുന്നത്.

Leave a comment