ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡെർബിയിൽ കളിപ്പിക്കാത്തത് ബഹുമാനം മൂലം എന്ന് എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ കളിക്കാന്‍ ഇറക്കാത്തത് അദ്ദേഹത്തിനോടുള്ള ബഹുമാനം കൊണ്ട് മാത്രം ആണെന്ന് മത്സരശേഷം യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് വെളിപ്പെടുത്തി.പേശി പരിക്കിൽ നിന്ന് മുക്തന് ആയി മാർക്കസ് റാഷ്ഫോര്‍ഡ് തിരിച്ചെത്തിയത് മൂലം റൊണാൾഡോ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് പുറത്തായി. കളിക്കിടെ മാനേജർ ടെൻ ഹാഗ് അഞ്ച് മാറ്റങ്ങൾ വരുത്തിയെങ്കിലും റൊണാള്‍ഡോ അതിലുണ്ടായിരുന്നില്ല.
ആദ്യ പകുതിയില്‍ തന്നെ നാല് ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴെങ്കിലും റൊണാള്‍ഡോയെ കൊണ്ടുവരാം ആയിരുന്നു എന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകളുടെ അഭിപ്രായം.അദ്ദേഹത്തിന്റെ നീണ്ട ഇരുപത് കൊല്ലം നീണ്ട അനുഭവപാടവം ഒരുപക്ഷെ യുണൈറ്റഡിനെ തുണച്ചേന്നെ എന്ന അഭിപ്രായം ആയിരുന്നു ആരാധകര്‍ക്കും.റൊണാള്‍ഡോയോട് ഇപ്പോള്‍ യുണൈറ്റഡ് കാണിക്കുന്ന അനാദരവ് അവിശ്വസനീയം ആണെന്ന് മുന്‍ യുണൈറ്റഡ് താരം റോയ് കീനും വെളിപ്പെടുത്തി. എന്നാല്‍ റൊണാള്‍ഡോയെ പോലൊരു സീനിയര്‍ താരത്തിനെ നാല് ഗോളിന് തോറ്റ് നില്ക്കുന്ന സമയത്ത് കളിക്കാന്‍ ഇറക്കുന്നത് വലിയ ബഹുമാന കുറവ് ആയി താന്‍ കാണുന്നു എന്ന് ടെന്‍ ഹാഗ് വെളിപ്പെടുത്തി.