European Football Foot Ball Top News

അഞ്ചലോട്ടിയുടെ പകരക്കാരനായി തോമസ് ടുഷേലിനെ നിയമിക്കാൻ റയൽ മാഡ്രിഡ്

September 30, 2022

author:

അഞ്ചലോട്ടിയുടെ പകരക്കാരനായി തോമസ് ടുഷേലിനെ നിയമിക്കാൻ റയൽ മാഡ്രിഡ്

കാർലോ അഞ്ചലോട്ടിയുടെ പകരക്കാരനായി മുൻ ചെൽസി പരിശീലകൻ തോമസ് ടുഷേലിനെ പരിശീലകനാക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗ്, ലാലിഗ ചാമ്പ്യൻമാരായ റയലിനൊപ്പം ഇത് തന്നെ അവസാന സീസണാണിതെന്ന് അടുത്തിടെ അഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു.

റയലിൽ നിന്നും പടിയിറങ്ങുമ്പോൾ ഇനി മറ്റൊരു ക്ലബിന്റെയും പരിശീലകനാവാൻ താൻ തയാറല്ലെന്നും അഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു. നിലവിലെ പരിശീലകൻ കാർലോയുടെ പകരക്കാരനെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് അന്വേഷിക്കാൻ തുടങ്ങിയതായി ദ എൽ നാഷനൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

ഈ അന്വേഷണമാണ് ടുഷേലിലെത്തി നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനെതിരെ ബ്ലൂസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ചെൽസി തോമസ് ടുഷേലിനെ പുറത്താക്കുന്നത്. 2021 ജനുവരിയിൽ ഫ്രാങ്ക് ലാംപാർഡിന്റെ പിൻഗാമിയായാണ് ജർമൻ പരിശീലകന്റെ വരവ്.

പിന്നീട് മെയ് മാസത്തിൽ അദ്ദേഹം ചെൽസിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ പൽമീറാസിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. ചെൽസി പരിശീലകനായിരിക്കെ യുവേഫ സൂപ്പർ കപ്പ് കിരീടവും ടുഷേൽ നേടിയിരുന്നു. എന്നിരുന്നാലും എഫ്എ കപ്പ് ഫൈനലിൽ തുടർച്ചയായ രണ്ട് തവണയായണ് ചെൽസിക്ക് പരാജയപ്പെടേണ്ടി വന്നത്.

Leave a comment