Cricket Cricket-International Top News

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്ത്

September 29, 2022

author:

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്ത്

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്ത്. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ താരമാണ് റൗഫ്. മെല്‍ബണ്‍ സ്റ്റാര്‍സിന് കളിക്കുന്നതിനാല്‍ മെല്‍ബണ്‍ തന്‍റെ ഹോം ഗ്രൗണ്ടാണെന്ന് റൗഫ് പറഞ്ഞു.

മെല്‍ബണിലെ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞാനിപ്പോഴെ പ്ലാനിംഗ് തുടങ്ങിക്കഴിഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മെല്‍ബണില്‍ എന്നെ നേരിടുക ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യെ മെല്‍ബണില്‍ നേരിടാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മെല്‍ബണിലെ പരിചയസമ്പത്ത് തനിക്ക് ഗുണം ചെയ്യുമെന്നും ഹാരിസ് റൗഫ് അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 23നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 90000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ സ്റ്റേഡിയത്തിലെ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മിനിറ്റുകള്‍ക്കകം വിറ്റുപോയിരുന്നു. പാക്കിസ്ഥാന് പുറമെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളും യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

Leave a comment