Cricket Cricket-International Top News

അബുദാബി ടി10 ലീഗിന്റെ ആറാം സീസണിലേക്ക് ഹർഭജനും റെയ്‌നയും എത്തും

September 29, 2022

author:

അബുദാബി ടി10 ലീഗിന്റെ ആറാം സീസണിലേക്ക് ഹർഭജനും റെയ്‌നയും എത്തും

അബുദാബി ടി10 ലീഗിന്റെ ആറാം സീസൺ പൊടിപാറും. ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌നയും ടൂർണമെന്റിന്റെ ഭാഗമാവുമെന്നാണ് പുതിയ സ്ഥിരീകരണം.

ഹർഭജൻ സിങ്ങിനെ ഡൽഹി ബുൾസ് ടീമിലെത്തിച്ചപ്പോൾ മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സാണ് റെയ്നയെ ടീമിലെടുത്തിരിക്കുന്നത്. 1998ൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഭജൻ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്‌ക്കൊപ്പം നേടിയിട്ടുള്ള താരമാണ്. അതോടൊപ്പം ഹർഭജൻ മൂന്ന് തവണ ഐപിഎൽ നേടുകയും 711 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്‌തിട്ടുണ്ട്.

മറുവശത്ത് റെയ്‌ന അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ആഭ്യന്തര ലീഗുകളിൽ തുടർന്നും കളിക്കുമെന്നും റെയ്ന വ്യക്തമാക്കിയിരുന്നു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് 2022-ൽ ഇന്ത്യ ലെജൻഡ്‌സിന് വേണ്ടിയാണ് റെയ്‌ന ഇപ്പോൾ കളിക്കുന്നത്.

Leave a comment