Cricket Cricket-International Top News

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിന്നും നസീം ഷാ പുറത്ത്

September 29, 2022

author:

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിന്നും നസീം ഷാ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി പനിമൂലം പുറത്തായ പേസ് സെൻസേഷൻ നസീം ഷായ്ക്ക് കൊവിഡ് പൊസിറ്റീവ്. ഇതോടെ പരമ്പരിയിലെ ശേഷിക്കുന്ന മത്സരത്തിൽ താരം ഉണ്ടാവില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. കടുത്ത പനിയായതിനാൽ സെപ്റ്റംബർ 27 ചൊവ്വാഴ്ചയാണ് ഷായെ ആശുപത്രിയിൽ എത്തിച്ചതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വക്താവ് പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത പനി നെഞ്ചിലെ അണുബാധയുടെ ഫലമായിരുന്നു. പിന്നീടാണ് താരം കൊവിഡ് ബാധിതനായ പരിശോധനാ ഫലങ്ങൾ പുറത്തുവന്നത്. 2022 ടി20 ലോകകപ്പ് ടീമിന്റെ ഭാഗവുമായ താരം വേഗം സുഖംപ്രാപിക്കുമെന്നാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഏഷ്യാ കപ്പിൽ അരങ്ങേറ്റം കുറിച്ച ഷാ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി വരവറിയിച്ചികുന്നു.

Leave a comment